ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ലൈംഗികാഭിലാഷം കൂടുന്നതെന്തുകൊണ്ട്? ലൈംഗിക ബന്ധം സുരക്ഷിതമോ?


ആര്‍ത്തവ സമയത്ത് ലൈംഗികത നിഷിദ്ധമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍, ആര്‍ത്തവ സമയത്താണ് സ്ത്രീകള്‍ക്ക് ലൈംഗികാഭിലാഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് എന്നത് പലര്‍ക്കും അറിയില്ല. ആര്‍ത്തവത്തിന് കാരണമാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ലൈംഗിക അഭിലാഷം വര്‍ധിപ്പിക്കുന്നത്.
ആര്‍ത്തവ സമയത്ത് പല സ്ത്രീകളും തങ്ങളുടെ ലൈംഗിക ആഗ്രഹത്തെക്കുറിച്ച് പങ്കാളിയോട് തുറന്നു സംസാരിക്കാറില്ലെന്നതാണ് വാസ്തവം. ഇതിന് പല കാരണങ്ങളുമുണ്ട്. ആര്‍ത്തവകാലം സ്ത്രീകള്‍ പലതരത്തിലുള്ള മാനസിക ശാരീരിക വൈഷമ്യങ്ങളിലൂടെ കടന്നുപോകുന്നതാണ് പ്രധാന കാരണം. ഓവര്‍ഫ്‌ളോ, മലബന്ധം, ആര്‍ത്തവ കാലത്തെ മൈഗ്രെയ്ന്‍ എന്നിവയെല്ലാം ലൈംഗികത മാറ്റിവെക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.

ആര്‍ത്തവത്തിന്റെ ഫോളികുലാര്‍ ഘട്ടത്തില്‍ (അണ്ഡാശയങ്ങള്‍ ഒരു അണ്ഡം പുറത്തുവിടാന്‍ തയ്യാറെടുക്കുകയും ഗര്‍ഭപാത്രം പുതിയ എന്‍ഡോമെട്രിയല്‍ ലൈനിംഗ് വളരാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍) ല്യൂട്ടല്‍ ഘട്ടത്തേക്കാള്‍ (അണ്ഡോത്പാദന കാലയളവ്) സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിന് കൂടുതല്‍ ആഗ്രഹമുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ആര്‍ത്തവ ചക്രത്തിന്റെ ഫോളികുലാര്‍ ഘട്ടത്തില്‍ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഹോര്‍മോണുകള്‍ കുറവായിരിക്കും. പ്രോജസ്റ്ററോണിന്റെ ഉയര്‍ന്ന അളവ് മൂഡ് ഡാംപനറായി പ്രവര്‍ത്തിക്കും. അതിനാല്‍, അളവ് കുറയുമ്പോള്‍ അത് സ്ത്രീകളുടെ ലൈംഗിക അഭിലാഷം വര്‍ധിപ്പിക്കുന്നു.
സ്ത്രീകള്‍ ലൈംഗിക അഭിലാഷം പ്രകടിപ്പിക്കുമ്പോഴും പുരുഷന്മാര്‍ ഇക്കാലത്ത് ലൈംഗികതയില്‍ നിന്നും മാറിനില്‍ക്കുകയാണ് പതിവ്. എന്നാല്‍, സുരക്ഷിതമായ രീതിയില്‍ ആര്‍ത്തവ കാലത്തും ലൈംഗികത സുഖകരമാക്കാം.
ലൈംഗിക ബന്ധത്തിന് മുന്‍പ് ഗര്‍ഭനിരോധന ഉറ ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും ജനനേന്ദ്രിയങ്ങള്‍ നന്നായി വൃത്തിയാക്കുക. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ടാംപണുകളും ആര്‍ത്തവ കപ്പുകളും നീക്കം ചെയ്യുക. പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക തുടങ്ങിയവയെല്ലാം ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വേണ്ടത്ര മുന്‍കരുതല്‍ പാലിച്ചാല്‍ ആര്‍ത്തവകാലത്തെ സെക്‌സ് തീര്‍ത്തും സുരക്ഷിതമാണ്.