ഭര്‍ത്താവിനെ വകവരുത്താന്‍ കോഫിയില്‍ ദിവസവും വിഷം ചേര്‍ത്തു, ഭാര്യയെ കൈയ്യോടെ പിടികൂടിയതിങ്ങനെ


ന്യൂയോര്‍ക്ക്: എല്ലാ ദിവസവും നല്‍കുന്ന കോഫിയില്‍ അല്‍പാല്‍പം വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ശ്രമിച്ച യുവതി ഒടുവില്‍ പിടിയിലായി. യുഎസ് സംസ്ഥാനമായ അരിസോണയിലെ 34 കാരിയായ മെലഡി ഫെലിക്കാനോ ജോണ്‍സണിനെയാണ് കൈയ്യോടെ പിടികൂടിയത്. മാസങ്ങളോളമായി ഭര്‍ത്താവിന്റെ കാപ്പിയില്‍ ബ്ലീച്ച് കലര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇവര്‍.
tRootC1469263">മെലഡി ഫെലിക്കാനോ ജോണ്‍സണിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, ആക്രമണശ്രമം, ഭക്ഷണത്തിലോ പാനീയത്തിലോ വിഷം ചേര്‍ക്കല്‍ എന്നീ കുറ്റം ചുമത്തി. കാപ്പിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് രഹസ്യമായി നിരീക്ഷിച്ചാണ് ഭാര്യയെ പിടികൂടിയത്.
യുഎസ് എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിക്കുന്ന റോബി ജോണ്‍സണ്‍, പൂള്‍ ടെസ്റ്റിംഗ് സ്ട്രിപ്പുകള്‍ ഉപയോഗിച്ച് തന്റെ കോഫി പോട്ടില്‍ അസാധാരണമാംവിധം ഉയര്‍ന്ന ക്ലോറിന്‍ അളവ് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് റോബി ജോണ്‍സണുമൊത്ത് ജര്‍മനിയില്‍ താമസിക്കുകയായിരുന്നു യുവതി.

സത്യം പുറത്തുകൊണ്ടുവരാന്‍, റോബി ജോണ്‍സണ്‍ ഒരു ഒളിക്യാമറ സ്ഥാപിച്ചു. കാപ്പി മേക്കറിലേക്ക് അജ്ഞാതമായ ഒരു പദാര്‍ത്ഥം തന്റെ ഭാര്യ പകരുന്നത് ക്യാമറയില്‍ കണ്ടെത്തുകയും ചെയ്തു. ഭാര്യയ്ക്ക് സംശയമൊന്നും ഇല്ലാതെ തെളിവുകള്‍ ശേഖരിക്കുന്നതിനായി കാപ്പി കുടിക്കുന്നത് തുടരാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്.
യുഎസിലേക്ക് മടങ്ങിയെത്തിയ ഉടന്‍ റോബി ജോണ്‍സണ്‍ ഒന്നിലധികം ഒളിക്യാമറകള്‍ ഉപയോഗിക്കുകയും മെലഡി ഒരു കണ്ടെയ്നറില്‍ ബ്ലീച്ച് ഒഴിക്കുകയും കോഫി മേക്കറിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ലഭിക്കുന്ന ആനുകൂല്യം കൈപ്പറ്റുന്നതിന് വേണ്ടിയാണ് ഇയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
വെള്ളിയാഴ്ച നടന്ന വിചാരണയില്‍ മെലഡി ജോണ്‍സണ്‍ കുറ്റം നിഷേധിച്ചു. അടുത്ത കോടതി ദിവസമായ സെപ്തംബര്‍ 6 ന് ഹാജരാകുന്നതുവരെ അവര്‍ പിമ കൗണ്ടി ജയിലിലാണ്. മെലഡി ജോണ്‍സണ്‍ അടുത്തിടെ ഫിലിപ്പീന്‍സില്‍ അവളുടെ കുടുംബത്തിന് സമീപം ഒരു വീട് വാങ്ങിയത് രാജ്യം വിട്ട് രക്ഷപ്പെടാനായിരുന്നെന്നാണ് വിലയിരുത്തല്‍.