കണ്ണൂർ തളിപ്പറമ്പിൽ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ യുവതിയുടെ ലൈംഗികാരോപണം; ലക്ഷങ്ങളുടെ തട്ടിപ്പ് റാക്കറ്റോയെന്ന് സംശയം
ഈ സംഭവത്തിന് പിന്നാലെ, യുവതിയും ഭർത്താവും ചേർന്ന് തളിപ്പറമ്പിലെ പ്രമുഖരിൽ ചിലരെ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ
തളിപ്പറമ്പ്: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ സ്ഥാപന ഉടമയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി യുവതി രംഗത്ത്. തളിപ്പറമ്പ് നഗരപരിധിയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആന്തൂർ നഗരസഭയിലെ ബക്കളത്തിന് സമീപം താമസിക്കുന്ന യുവതിയാണ് ഞെട്ടിക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ആയിരത്തിലേറെ തവണ ലൈംഗിക ബന്ധത്തിന് വിധേയയാക്കിയെന്നും നിരവധി തവണ നിർബന്ധിച്ച് ഓറൽ സെക്സിന് ഇരയാക്കിയെന്നുമാണ് സ്ഥാപന ഉടമയ്‌ക്കെതിരെ യുവതിയുടെ പരാതിയെന്നാണ് വിവരം.
എന്നാൽ സംഭവത്തിന് പിന്നിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് ഗൂഢാലോചനയുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവരം പുറത്തുവിടാതിരിക്കാൻ യുവതിയും ഭർത്താവും ചേർന്ന് സ്ഥാപന ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഉടമ ഒരു ലക്ഷം രൂപ നൽകാൻ തയ്യാറായെങ്കിലും, യുവതിയുടെ ഭർത്താവ് ഇത് സ്വീകരിക്കാൻ തയ്യാറായില്ലത്രെ. പ്രശ്നം ഒതുക്കിതീർക്കാൻ നഗരത്തിലെ പ്രമുഖനായ ഒരു അഭിഭാഷകൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിവരമുണ്ട്.
ഈ സംഭവത്തിന് പിന്നാലെ, യുവതിയും ഭർത്താവും ചേർന്ന് തളിപ്പറമ്പിലെ പ്രമുഖരിൽ ചിലരെ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രമുഖ ആരോഗ്യ സ്ഥാപനത്തിലെ ഡോക്ടർക്കും ട്രെയിനർക്കും ഇത്തരത്തിൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ ആരോപണങ്ങൾക്കും ഭീഷണിക്കുമെതിരെ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സ്ഥാപന ഉടമ. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചാൽ യുവതിയും ഭർത്താവും ഒരുക്കിയ കെണിയിൽ വീണവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
.jpg)

