ആറുമാസത്തിനുള്ളില്‍ യുട്യൂബില്‍ നിന്നും നേടിയ വരുമാനം പങ്കുവെച്ച് 52കാരി, അഭിമാനം തോന്നുന്നെന്ന് മകള്‍

Youtube

സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയെടുത്ത് വരുമാനമുണ്ടാക്കാന്‍ ആളുകള്‍ ഓടിനടക്കുമ്പോള്‍ തന്റെ ആദ്യ വരുമാനം പങ്കുവെച്ച് ശ്രദ്ധേയയാവുകയാണ് ഒരു 52കാരി.

ന്യൂഡല്‍ഹി: യുട്യൂബിലൂടെ വരുമാനം നേടാമെന്നതിനാല്‍ ഇഷ്ടമുള്ളവര്‍ക്കെല്ലാം വ്‌ലോഗര്‍മാരായിമാറാവുന്ന കാലമാണിത്. പ്രത്യേകിച്ച് വീട്ടമ്മമാര്‍ ഒഴിവുവേളകളില്‍ വിവിധങ്ങളായ വീഡിയോകളിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയെടുത്ത് വരുമാനമുണ്ടാക്കാന്‍ ആളുകള്‍ ഓടിനടക്കുമ്പോള്‍ തന്റെ ആദ്യ വരുമാനം പങ്കുവെച്ച് ശ്രദ്ധേയയാവുകയാണ് ഒരു 52കാരി.

tRootC1469263">

അമ്മയുടെ നേട്ടത്തില്‍ അത്യധികം സന്തോഷിക്കുന്ന മകളാണ്, യുട്യൂബിലൂടെ അമ്മ നേടിയ വരുമാനം അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചത്. ഹൃദയസ്പര്‍ശിയായ വീഡിയോ മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

വീഡിയോ പങ്കുവെച്ച അന്‍ഷുല്‍ പരീക് ഈ നിമിഷം തനിക്ക് വളരെ വ്യക്തിപരവും വൈകാരികവുമാണെന്ന് വ്യക്തമാക്കി. വീഡിയോയിലെ ടെക്സ്റ്റ് ഇങ്ങനെ, ''സ്വപ്നങ്ങള്‍ക്ക് പ്രായമില്ല, കഠിനാധ്വാനം മാത്രം മതി, അവര്‍ അത് തെളിയിച്ചു.''

വീഡിയോയില്‍ അന്‍ഷുലും അമ്മയും തമ്മിലുള്ള സംഭാഷണം കാണാം. ഇതാണ് എന്റെ ജീവിതത്തിലെ ആദ്യ വരുമാനമെന്ന് സ്ത്രീ പറയുന്നു. എനിക്ക് 52 വയസ്സായി, 6 മാസത്തിനുള്ളില്‍ ഇത് സാധിച്ചു. ഞാന്‍ വളരെ കഠിനാധ്വാനിയാണെന്നും അവര്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ ഫോണില്‍ വരുമാനത്തിന്റെ തെളിവ് കാണിക്കുകയും ചെയ്തു. മകള്‍ അമ്മയെ അഭിനന്ദിക്കുന്നതും വികാരഭരിതയാകുന്നതും വീഡിയോയില്‍ കാണാം.

സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇരുവരെയും ആശംസിച്ചു. ആന്റി പ്രായം കേവലം ഒരു നമ്പര്‍ മാത്രമാണെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ഒരാള്‍ കുറിച്ചു. അമ്മയുടെ യാത്രയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിന്, മകളേയും പലരും അഭിനന്ദിച്ചു.

Tags