സ്വര്‍ണം വാങ്ങാനുള്ള നല്ല സമയമോ ഇത്? റോക്കറ്റുപോലെ വില കുതിക്കുന്നു, പവന് 55,000 രൂപയില്‍ എത്തിയേക്കും

Gold price
Gold price

 

ന്യൂഡല്‍ഹി: ചെറിയൊരു ഇടവേളയ്ക്കുശേഷം സ്വര്‍ണവില കുതിച്ചുയരുകയാണ്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ (എംസിഎക്സ്) 2024 ഏപ്രിലിലെ ഗോള്‍ഡ് ഫ്യൂച്ചര്‍ 10 ഗ്രാമിന് 66,100 രൂപയായിരുന്നെങ്കില്‍ മാര്‍ക്കറ്റ് തുറന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇത് 10 ഗ്രാമിന് 66,778 രൂപ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. ഓരോ ദിവസവുമെന്നോണം സ്വര്‍ണത്തിന് വില കുതിക്കുകയാണ്.

tRootC1469263">

ജൂണില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിലയേറിയ ലോഹത്തിന്റെ മൂല്യത്തിലെ ശ്രദ്ധേയമായ മുന്നേറ്റത്തിന് പ്രധാന കാരണം. ഈ പ്രതീക്ഷ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ ബുള്ളിഷിനിടയാക്കി. ഇത് സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവിന് ആക്കം കൂട്ടി. ചൈനയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങലും ഫെബ്രുവരി പകുതി മുതല്‍ സ്വര്‍ണ്ണ വില ഉയരാന്‍ ഇടയാക്കി. വരും ദിവസങ്ങളിലും ഈ ട്രെന്‍ഡ് നിലനില്‍ക്കാനാണ് സാധ്യത. പവന് 55,000 രൂപ ആകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, 2023-ല്‍ സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണം 1,037 ടണ്ണായിരുന്നു. ഇത് 2022-ല്‍ സ്ഥാപിച്ച റെക്കോര്‍ഡിനേക്കാള്‍ അല്പം കുറവാണ്. സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ ഇപ്പോള്‍ നല്ല സമയമാണോ എന്നതിനെക്കുറിച്ച് വിദഗ്ധര്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ഭാവിയില്‍ വലിയൊരു വിലയിടിവുണ്ടാകില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

 

Tags