ഭാര്യയ്ക്കും ഭര്‍ത്താവിനുമെല്ലാം പണികിട്ടും, പുതിയ ചാറ്റ് കൈമാറ്റ ഫീച്ചറുമായി വാട്‌സ്ആപ്പ്

whatsapp
whatsapp

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ചാറ്റ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും എന്നും മുന്നിലാണ്. ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താറുള്ള വാട്‌സ്ആപ്പ് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കുകയാണ്. ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് ചാറ്റുകള്‍ അതിവേഗം കൈമാറുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.

tRootC1469263">

ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കിടയില്‍ വാട്ട്സ്ആപ്പ് സന്ദേശങ്ങളും വലിയ അറ്റാച്ച്മെന്റുകളും കൈമാറ്റം ചെയ്യുക ഇനി എളുപ്പമാകും. നിങ്ങളുടെ മറ്റൊരു ഫോണിലേക്ക് വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി മാറ്റാന്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മതിയാകും. നേരത്തെ ചാറ്റ് ഹിസ്റ്ററി മാറ്റാന്‍ ക്ലൗഡ് സേവനങ്ങളുടെ സഹായം വേണ്ടിവന്നിരുന്നു.

മുമ്പ്, ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഐക്ലൗഡിലേക്കോ ഗൂഗിള്‍ ഡ്രൈവിലേക്കോ ബാക്കപ്പ് ചെയ്ത് പുതിയ ഉപകരണത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. നിലവിലെ ക്ലൗഡ് അധിഷ്ഠിത ബദലുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ഫീച്ചര്‍ വളരെ വേഗത്തിലും എളുപ്പത്തിലും സാധ്യമാണ്.

പുതിയ രീതി ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിന്, രണ്ട് ഫോണുകളും ഓണാക്കിയിട്ടുണ്ടെന്നും ഒരേ വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്.

പഴയ ഉപകരണത്തില്‍ നിന്ന് പുതിയതിലേക്ക് വാട്‌സ്ആപ്പ് ചാറ്റുകള്‍ കൈമാറാന്‍, ആദ്യം പഴയ ഉപകരണത്തില്‍ സെറ്റിംഗ്‌സുകള്‍ തുറന്ന് ചാറ്റ് > ചാറ്റ് ട്രാന്‍സ്ഫര്‍ എന്നതിലേക്ക് പോകുക. ഈ ഘട്ടത്തിന് ശേഷം കൈമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പുതിയ ഫോണില്‍ നിന്ന് ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. സ്‌കാന്‍ പൂര്‍ത്തയാകുന്നതോടെ അതിവേഗം ചാറ്റുകള്‍ കൈമാറ്റം ചെയ്യാം.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് പുതിയ ക്യുആര്‍ കോഡ് പ്രക്രിയയിലൂടെ ഡാറ്റ കൈമാറ്റം ചെയ്യുന്നതെന്ന് വാട്ട്സ്ആപ്പ് പറയുന്നു. കാരണം ഡാറ്റ രണ്ട് ഉപകരണങ്ങള്‍ക്കിടയില്‍ മാത്രമേ പങ്കിടൂ. ഈ രീതി ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി ദിനേന ബാക്കപ്പ് ചെയ്യാതെ വലിയ മീഡിയ ഫയലുകളും അറ്റാച്ച്മെന്റുകളും വേഗത്തില്‍ കൈമാറാന്‍ കഴിയും. മുമ്പ് സൂക്ഷിക്കാന്‍ കഴിയാത്തത്ര വലിപ്പമുള്ള ഫയലുകള്‍ക്കുള്ള സൗകര്യപ്രദമായ പരിഹാരമാണിത്.

പുതിയ രീതി വരുന്നതോടെ മറ്റൊരാളുടെ ഫോണില്‍ നിന്നും ചാറ്റുകള്‍ അതിവേഗം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമെന്ന ന്യൂനതയും ഇതിനുണ്ട്. അതായത്, പരസ്പരം അടുപ്പമുള്ള മറ്റൊരാളുടെ ചാറ്റ് രഹസ്യങ്ങള്‍ വിശദമായി അറിയാന്‍ പുതിയ വഴിയിലൂടെ ആളുകള്‍ ശ്രമിച്ചേക്കും. അതേസമയം, ഏതു കാര്യത്തിനും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും പുതിയ ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യപ്പെടരുതെന്നും വാട്‌സ്ആപ്പ് നിര്‍ദ്ദേശിക്കുന്നു.

 

Tags