ധർമ്മടത്ത് ജൻസി തരംഗമുയർത്തി വിപി അബ്ദുൾ റഷീദ് : പാർട്ടി ഗ്രാമങ്ങൾ ഇളക്കിമറിച്ച് യുഡിഎഫ് പ്രചാരണം

VP Abdul Rasheed creates waves in Jhansi in Dharmadat: UDF campaign shakes up party villages

കണ്ണൂർ: ധർമ്മടത്ത് ജൻസി തരംഗമുയർത്തിയു. ഡി എഫ് സ്ഥാനാർത്ഥി വിപി അബ്ദുൾ റഷീദ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് അബ്ദുൾ റഷീദും യു.ഡി എഫ് പ്രവർത്തകരും. മണ്ഡലത്തിലെ യുവ വോട്ടർമാരെ വലിയ തോതിൽ ആകർഷിക്കാൻ അബ്ദുൾ റഷീദിന് കഴിയുന്നുണ്ട് കലാല യങ്ങളിലും തൊഴിൽ ശാലകളിലും പൊതു ഇടങ്ങളിലും അതിവേഗമുള്ള വോട്ടഭ്യർത്ഥനയാണ് യുഡിഎഫ് സ്ഥാനാർത്ഥി നടത്തുന്നത് ജൻസികൾക്കൊപ്പം സെൽഫിയെടുക്കാനും ജോക്കടിക്കാനും പാട്ടുപാടാനുമൊക്കെ സ്ഥാനാർത്ഥി റെഡിയാണ്. സോഷ്യൽ മീഡിയയിലും യുവതലമുറയെ ലക്ഷ്യമിട്ടുകൊണ്ടാണ് അബ്ദുൾ റഷീദിൻ്റെ പ്രചാരണം.

VP Abdul Rasheed creates waves in Jhansi in Dharmadat: UDF campaign shakes up party villages

 ധർമ്മടം മണ്ഡലത്തിലെ പൊതുവാച്ചേരി താമസിക്കന്ന റഷീദിന് നാട്ടിൽ വിപുലമായ സൗഹൃദങ്ങളുണ്ട് ഇക്കുറി മണ്ഡലത്തിൽ വൻ മുന്നേറ്റ മുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് . മുഖ്യമന്ത്രി പിണറായി വിജയനെ കളത്തിലിറങ്ങിയത് കഴിഞ്ഞ തവണ തളിപറമ്പിൽ എം വി ഗോവിന്ദനെ വിറപ്പിച്ച സ്ഥാനാർത്ഥിയാണെന്ന ആത്മവിശ്വാസവുമുണ്ട് പാർട്ടി ഗ്രാമങ്ങളിലെ വീടുകളിൽ പോയി വോട്ടഭ്യർത്ഥിക്കുന്ന യുവ സ്ഥാനാർത്ഥിയുടെ വ്യത്യസ്തത സി.പി.എമ്മിന് തലവേദനയായിട്ടുണ്ട് അതുകൊണ്ടുതന്നെ പലയിടങ്ങളിലും ചെറുത്ത് നിൽപ്പുണ്ടാകുന്നുണ്ട് ഇത്തരം ഒറ്റപെട്ട അക്രമങ്ങളും പ്രചരണ സാമഗ്രികൾ നശിപ്പിക്കലും മൈലേജായി മാറ്റുകയാണ് റഷീദ്.പരാജയ ഭീതി കൊണ്ടാണ് സി.പി.എം അക്രമം നടത്തുന്ന തന്നെ ഇദ്ദേഹത്തിൻ്റെ വാദം ജനങ്ങളിൽ ഏശുന്നുണ്ട് . എതിർ സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടത്തിൽ പത്രിക സമർപ്പിച്ച് ഏതാനും ചില തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു പോയതല്ലാതെ മണ്ഡലത്തിൽ സജീവമായിട്ടില്ല. പാർട്ടി പ്രവർത്തകർ സ്‌ക്വാഡ് വർക്കും കുടുംബയോഗങ്ങളുമൊക്കെ നടത്തുന്നുണ്ടെങ്കിലും അതൊന്നും അത്ര ഏശുന്നില്ലെന്നാണ് സൂചന. ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തുന്ന പിണറായി മണ്ഡലത്തിൽ സജീവമാകുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിവരം.

VP Abdul Rasheed creates waves in Jhansi in Dharmadat: UDF campaign shakes up party villages

2011 ൽ നിലവിൽ വന്നധർമടം മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ കെ. കെ.നാരായണൻ 15,162 വോട്ടിൻ്റെ ഭൂരിപക്ഷ ത്തിലാണ് വിജയിച്ചത്. 2016ൽ പിണറായി വിജയൻ ആദ്യമായി ഇവിടെ മത്സരത്തിനിറങ്ങിയ പിണ റായി 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേ ടിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 50,123 ആയി ഉയർന്നു. 2024ലെ ലോക്സഭാ തിര ഞ്ഞെടുപ്പിൽ ഈമണ്ഡലത്തിൽഎൽ.ഡി.എഫ്
മേൽക്കൈ വെറും 2,616 വോട്ടിലേക്ക് ചുരുങ്ങി. 2025ലെതദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏകദേശം 16,500 വോട്ടുകളുടെ ഭൂരിപക്ഷം നേ ടി ആധിപത്യം ഒരു പരിധി വരെ തിരിച്ചുപിടിച്ചു. എന്നാൽ ഈ കണക്കുകൾ എൽ ഡി എഫിനൊപ്പമാണെങ്കിലും ഭരണവിരുദ്ധ വികാരമെന്ന കൊടുങ്കാറ്റടിച്ചാൽ ജനവിധി മാറി മറിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ് . ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്താണ് ഇവിടെ എൻഡി എ സ്ഥാനാർത്ഥി 2021 ൽ 14 ,623 വോട്ടുകൾ നേടിയ എൻഡിഎ 2024 ലെ ലോക്സഭാ തെരത്തെടുപ്പിൽ ഈ മണ്ഡലത്തിൽ 16, 7 11 ലേക് ഉയർത്തി. കണ്ണൂർ ജില്ലയിൽ എൻ ഡി എ ക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന നാലാമത്തെ മണ്ഡലമാണ് ധർമ്മടം. കേന്ദ്ര സർക്കാരിൻ്റെ നേട്ടങ്ങൾ മുൻനിർത്തിയാണ് എൻ ഡി എ പ്രചാരണം.

Tags