കൊട്ടിയൂർ വൈശാഖോത്സവത്തിൽ എല്ലാ മേഖലയിലും സന്നദ്ധസേവനവുമായി വളണ്ടിയർമാർ
വൈശാഖ മഹോത്സവം നടക്കുന്ന പ്രധാന വേദിയായ അക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് ഭക്തർക്ക് വരി നിൽക്കാനും ദർശനം സുഗമമാക്കാനും വളണ്ടിയർമാർ പൂർണ്ണസമയവും ഉണ്ടാകും. ഇക്കരെ കൊട്ടിയൂർ ശിവക്ഷേത്രത്തിന് സമീപവും ദേവസ്വം ഓഫീസിന് മുന്നിലും ഭക്തരെ നിയന്ത്രിക്കാനും വിവരങ്ങൾ നൽകാനുമായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ദക്ഷയാഗത്തിന്റെ ഐതീഹ്യം പേറുന്ന ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് കൊട്ടിയൂരിലേത്. ബാവലി നദിയുടെ കരയിൽ ഇടതൂർന്ന വനത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന 28 ദിവസത്തെ ഉത്സവമായ വൈശാഖ മഹോത്സവത്തിൽ ചടങ്ങുകൾ പോലെത്തന്നെ ഏറെ പ്രാധാന്യം വഹിക്കുന്നതാണ് വളണ്ടിയർമാരുടെ സേവനങ്ങൾ. അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന വൈശാഖോത്സവത്തിലെ പലകാര്യങ്ങളും നിയന്ത്രിക്കുന്നത് ഇവിടത്തെ വളണ്ടിയർമാരാണ്.
വിയോഗത്തിന്റെയും വിരഹത്തിന്റെയും രുദ്ര താണ്ഡവത്തിന്റെയും മണ്ണായ കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിൽ ചടങ്ങുകൾ പോലെ തന്നെ പ്രാധാന്യം അവിടത്തെ വളണ്ടിയർമാർക്കുമുണ്ട്. ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുന്ന പുണ്യ ഭൂമിയിൽ എല്ലാ വിഭാഗം കാര്യങ്ങളും നിയന്ത്രിക്കാൻ വളണ്ടിയർമാരുടെ സന്നദ്ധ സേവനം ഇപ്പോഴും ലഭ്യമാണ്. അക്കരെ, ഇക്കരെ കൊട്ടിയൂർ ക്ഷേത്രങ്ങളിൽ സുരക്ഷ, ശുചീകരണം, ഭക്തജനങ്ങളുടെ നിയന്ത്രണം എന്നിവ ഏകോപിപ്പിക്കുന്നതിൽ സേവാഭാരതി, പോലീസ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയിലെ വളണ്ടിയർമാർ അത്യന്താപേക്ഷിതമായ സേവനമാണ് നൽകുന്നത്. വലിയ തിരക്കുള്ള ദിവസങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ, വഴിതെറ്റുന്നവരെ സഹായിക്കൽ എന്നിവ ഇവർ നിർവഹിക്കുന്നു.
വൈശാഖ മഹോത്സവം നടക്കുന്ന പ്രധാന വേദിയായ അക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് ഭക്തർക്ക് വരി നിൽക്കാനും ദർശനം സുഗമമാക്കാനും വളണ്ടിയർമാർ പൂർണ്ണസമയവും ഉണ്ടാകും. ഇക്കരെ കൊട്ടിയൂർ ശിവക്ഷേത്രത്തിന് സമീപവും ദേവസ്വം ഓഫീസിന് മുന്നിലും ഭക്തരെ നിയന്ത്രിക്കാനും വിവരങ്ങൾ നൽകാനുമായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. അക്കരെ ക്ഷേത്രത്തിലേക്ക് പോകുന്നതിനായി ഭക്തർ ബാവലിപ്പുഴ കടക്കുന്ന ഭാഗത്ത് സുരക്ഷ ഉറപ്പാക്കാനും കുട്ടികളെയും പ്രായമായവരെയും സഹായിക്കാനും പ്രത്യേക വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ഉത്സവ നഗരിയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗമായ മന്ദംചേരി കവാടത്തിൽ വാഹന നിയന്ത്രണത്തിനും വഴി കാട്ടുന്നതിനുമായി പോലീസ് വളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും പ്രവർത്തിക്കുന്നുണ്ട്.
വിവിധ ജില്ലകളിൽ നിന്നും വരുന്ന ഭക്തർക്കായി ഒരുക്കുന്ന താത്കാലിക ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രക്കാർക്ക് ബസ് റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വളണ്ടിയർമാർ സഹായിക്കുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകുന്ന പന്തലിൽ ഭക്ഷണം വിതരണം ചെയ്യാനും തിരക്ക് നിയന്ത്രിക്കാനും വലിയൊരു വളണ്ടിയർ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. വഴിപാട് കൗണ്ടറുകൾക്ക് സമീപം ഭക്തർക്ക് ക്യൂ നിൽക്കാനും ഫോമുകൾ പൂരിപ്പിക്കാനും വിവരങ്ങൾ തിരക്കാനുമായി സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളുടെ ഹെൽപ്പ് ഡെസ്കുകൾ ഉണ്ട്. ആരോഗ്യവകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് എയ്ഡ് പോസ്റ്റുകളിൽ പ്രാഥമിക ശുശ്രൂഷാ സഹായങ്ങൾക്കായി മെഡിക്കൽ വളണ്ടിയർമാരുടെ സേവനവും ലഭ്യമാണ്.
.jpg)

