പത്തുമിനിറ്റിൽ കേരളത്തിൽ ഡോക്ടറെ കാണാനായി,സ്‌പെയിനിൽ മാസങ്ങളുടെ കാത്തിരിപ്പ് ; പ്രശംസിച്ച് വ്‌ളോഗർ

Vlogger praises seeing a doctor in Kerala in 10 minutes, waiting for months in Spain

ചർമസംബന്ധമായ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ തനിക്ക് വെറും പത്തുമിനിറ്റിനുള്ളിൽ ഡോക്ടറെ കാണാനായെന്നും തന്റെ നാടായ സ്പെയിനിലാണെങ്കിൽ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നേനെയെന്നും വെറോണിക്ക പറയുന്നു. സർക്കാർ ആശുപത്രിയിൽ നിന്ന് താനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞാണ് വെറോണിക്ക വീഡിയോ ആരംഭിക്കുന്നത്.

 വിദേശ രാജ്യങ്ങളെ താരതമ്യം ചെയ്ത് പലപ്പോഴും വിമർശനങ്ങൾ കേൾക്കാറുണ്ട് നമ്മുടെ സർക്കാർ ആശുപത്രികൾ. എന്നാൽ ഇന്ന്, അതേ സർക്കാർ ആശുപത്രികളെ പ്രശംസിച്ച് സംസാരിക്കുന്നത് ഒരു വിദേശിയാണെങ്കിലോ ? സ്പെയിനിൽ നിന്നെത്തിയ ട്രാവൽ വ്ളോഗർ വെറോണിക്ക, ആലപ്പുഴ ജില്ലാ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് കേരള സർക്കാറിന്റെ ആരോഗ്യ സംവിധാനത്തെ വാനോളം പകഴ്ത്തുകയാണ്.

tRootC1469263">

ചർമസംബന്ധമായ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ തനിക്ക് വെറും പത്തുമിനിറ്റിനുള്ളിൽ ഡോക്ടറെ കാണാനായെന്നും തന്റെ നാടായ സ്പെയിനിലാണെങ്കിൽ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നേനെയെന്നും വെറോണിക്ക പറയുന്നു. സർക്കാർ ആശുപത്രിയിൽ നിന്ന് താനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞാണ് വെറോണിക്ക വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഇങ്ങനെയാണോ എന്ന് തനിക്കറിയില്ലെന്നും വെറോണിക്ക പറയുന്നു. തന്റെ നാട്ടിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ എട്ടുമാസമെങ്കിലും കാത്തിരിക്കണം.

എന്നാൽ ഇന്ത്യയിൽ രജിസ്ട്രേഷൻ കഴിഞ്ഞ് വെറും പത്ത് മിനിറ്റിനുള്ളൽ ഡോക്ടറെ കാണാനാകും. ഇതൊരു സർക്കാർ ആശുപത്രിയാണെന്ന് ഓർക്കണമെന്നും വെറോണിക്ക കൂട്ടിച്ചേർത്തു. മുഖക്കുരുവിന് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിൽ ചികത്സ തേടിയത്. ശേഷം രോഗം ഭേദമായെന്നും അവർ പറഞ്ഞു.

Tags