പുതുമുഖങ്ങളെ പരിഗണിച്ചാൽ കണ്ണൂരിൽ നിന്നും വി.കെ സനോജും എൻ. സുകന്യയും സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിക്കും

N. Sukanya  V.K. Sanoj
N. Sukanya  V.K. Sanoj


കണ്ണൂർ: കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം പുരോഗമിക്കവെ സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂരിലെ പുതുമുഖങ്ങളും ഇടം പിടിച്ചേക്കും '
ഡിവൈ.എഫ്.ഐസംസ്ഥാന സെക്രട്ടറി വി കെ സനോജും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ഉപാധ്യക്ഷ എൻ സുകന്യയും സംസ്ഥാന കമ്മിറ്റിയിൽ പരിഗണിക്കപ്പെടുന്നവരാണ്.

75 വയസ്സെന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് 15 പേരോളം ഒഴിവാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളടക്കം മുന്‍നിര്‍ത്തി മറ്റ് ചിലരെയും മാറ്റിയേക്കും.എം വി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, പി നന്ദകുമാര്‍, എ കെ ബാലന്‍, എം എം വര്‍ഗീസ്, എന്‍ ആര്‍ ബാലന്‍, എം കെ കണ്ണന്‍, ഗോപി കോട്ടമുറിക്കല്‍, സി എം ദിനേശ് മണി, പി രാജേന്ദ്രന്‍, എസ് രാജേന്ദ്രന്‍, എസ് വരദരാജന്‍, കെ രാജഗോപാല്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുള്ളവര്‍.

മുൻ വി.എസ് വിഭാഗക്കാരായകെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ്മ എന്നിവരും ഒഴിവായേക്കും. എം രാജഗോപാലന്‍ എംഎല്‍എ, എം മെഹബൂബ്, വി വസീഫ്, കെ റഫീഖ്, വി പി അനില്‍, ആര്‍ ബിന്ദു, കെ വി അബ്ദുല്‍ ഖാദര്‍, യു പി ജോസഫ്, ജോണ്‍ ഫെര്‍ണാണ്ടസ്, പുഷ്പ ദാസ്, ടി ആര്‍ രഘുനാഥ്, പി കെ ഹരികുമാര്‍, ജെയ്ക് സി തോമസ്, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എച്ച് സലാം എംഎല്‍എ, കെ എച്ച് ബാബുജാന്‍, കെ പ്രസാദ്, എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, എക്‌സ് ഏണസ്റ്റ്, ഐ ബി സതീഷ് കുമാര്‍ എംഎല്‍എ എന്നിവരാണ് സംസ്ഥാന സമിതിയില്‍ പുതുതായി ഇടം നേടാന്‍ സാധ്യത കൽപ്പിക്കുന്നവർ.

Tags