കാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കോളടിച്ചു, 88 ലക്ഷം രൂപവരെ ശമ്പളം, കാമ്പസിലെ 7,000ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി


867 റിക്രൂട്ടര്‍മാര്‍ ആണ് വിദ്യാര്‍ത്ഥികളെ നേരിട്ട് കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യാനായി എത്തിയത്. പ്ലെയ്സ്മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത ഏറ്റവും ഉയര്‍ന്ന പാക്കേജ് വര്‍ഷം 88 ലക്ഷം രൂപയാണ്.
ചെന്നൈ: രാജ്യത്തെ വിവിധ കാമ്പസുകളില്‍ ഇന്റര്‍വ്യൂകള്‍ പൊടിപൊടിച്ചുകൊണ്ടിരിക്കെ വിഐടി വെല്ലൂര്‍ പ്ലെയ്സ്മെന്റുകളില്‍ 2024 ബാച്ചിലെ 7,526 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ നിന്നും ഓഫര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.
867 റിക്രൂട്ടര്‍മാര്‍ ആണ് വിദ്യാര്‍ത്ഥികളെ നേരിട്ട് കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യാനായി എത്തിയത്. പ്ലെയ്സ്മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത ഏറ്റവും ഉയര്‍ന്ന പാക്കേജ് വര്‍ഷം 88 ലക്ഷം രൂപയാണ്. ഈ വര്‍ഷത്തെ ശരാശരി പാക്കേജ് 9.90 ലക്ഷം രൂപയും. Microsoft, Amazon, PayPal, Cisco, Bank of America മുതലായവ വമ്പന്‍ കമ്പനികള്‍ പ്ലേസ്‌മെന്റില്‍ പങ്കെടുത്തു.
tRootC1469263">ഇന് മുന്‍പും വെല്ലൂരിന് ശക്തമായ പ്ലെയ്സ്മെന്റ് റെക്കോര്‍ഡുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്ന ജോലികള്‍ സ്വന്തമാക്കാന്‍ കാമ്പസ് എല്ലാവിധ പിന്തുണയും നല്‍കുന്നു. 2023ലെ പ്ലേസ്മെന്റ് സീസണില്‍, ഏറ്റവും ഉയര്‍ന്ന പാക്കേജ് 1.02 കോടി രൂപയായിരുന്നു. ശരാശരി പാക്കേജ് 9.23 ലക്ഷം രൂപയും.
