സിജെപി ആം ആദ്മിയുടെ ബി ടീമോ, ബിജെപി നേതൃത്വം ഭയക്കുന്നതെന്ത്? ജെന്‍സി മുന്നേറ്റമുണ്ടായാല്‍ ഭരണകൂടം തെറിക്കും
മണിക്കൂറുകള്‍ക്കകം 20 മില്യണോളം ഫോളോവേഴ്‌സ് എത്തിയ ഇന്‍സ്റ്റാഗ്രാമില്‍ ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും മറികടന്ന് മുന്നിലെത്തിക്കഴിഞ്ഞു.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മീമുകളും സാറ്റയറും ഉപയോഗിച്ച് രാഷ്ട്രീയ വ്യവസ്ഥയെ കളിയാക്കുന്ന ഒരു പുതിയ പ്രസ്ഥാനം ഇന്ത്യയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബോസ്റ്റണില്‍ താമസിക്കുന്ന അഭിജിത് ദിപ്കെ സ്ഥാപിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ആണ് ഇപ്പോള്‍ ജെന്‍സിയുടെ ശ്രദ്ധനേടുന്നത്. മണിക്കൂറുകള്‍ക്കകം 20 മില്യണോളം ഫോളോവേഴ്‌സ് എത്തി. ഇന്‍സ്റ്റാഗ്രാമില്‍ ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും മറികടന്ന് മുന്നിലെത്തിക്കഴിഞ്ഞു.
സിജെപി യുവാക്കളുടെ ആവേശമാകവെ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടിയെടുക്കുകയാണ്. ഒരുതവണ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കുകയും ചെയ്തു. എന്നാല്‍, ശക്തമായ തിരിച്ചുവരവാണ് രണ്ടാംതവണ സിജെപി നടത്തിയത്.
ഇതിനെ എതിര്‍ക്കുന്നവര്‍ പ്രസ്ഥാനത്തില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. അഭിജിത് ദിപ്കെയുടെ മുന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ബന്ധം പലരും ചൂണ്ടിക്കാട്ടുന്നു. അണ്ണ ഹസാരെയുടെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനവുമായും ചിലര്‍ ഇതിനെ താരതമ്യം ചെയ്തു.
അഭിജിത് ദിപ്കെ പറയുന്നത്, 2020 മുതല്‍ 2023 വരെ ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. അവരുടെ ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ ആകര്‍ഷിച്ചു. പിന്നീട് സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി പോയി.
കേന്ദ്ര സര്‍ക്കാര്‍ കോക്രോച്ച് പാര്‍ട്ടിയെ ജാഗ്രതയോടെയാണ് കാണുന്നത്. അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലുമുണ്ടായതിന് സമാനമായി ഒരു ജെന്‍സി മുന്നേറ്റമുണ്ടായാല്‍ ഭരണകൂടത്തിന് ഭീഷണിയാകും. പ്രത്യേകിച്ചും പ്രതിപക്ഷം ദുര്‍ബലവും ഭരണപക്ഷം ഏകാധിപത്യസ്വഭാവമുള്ളതുമാണെന്ന് ആരോപിക്കപ്പെടുമ്പോള്‍ യുവജനങ്ങള്‍ കൂട്ടായ്മയിലേക്ക് ഒഴുകിയെത്തുകയാണ്. സാറ്റയറും മീമുകളും ഉപയോഗിച്ച് യുവാക്കളുടെ രാഷ്ട്രീയ അസംതൃപ്തി പ്രകടിപ്പിക്കുന്ന ഈ പ്രസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായമായി മാറുന്നത് ഉറപ്പാണ്.
.jpg)

