മൈലുകൾ താണ്ടി വിനെയിൽ റിക്കാർഡുകൾ ശേഖരിച്ച രാജൻ
Apr 10, 2025, 11:43 IST


“ഇത് ഒരു ഹോബിയല്ല. ഒരു കാലഘട്ടത്തിന്റെ ശബ്ദ സ്രോതസ്സിന്റെ കഥയാണ് . ഡോൾബി അറ്റ്മോസ് പോലുള്ള നൂതന സാങ്കേതിക വിദ്യയിൽ ശബ്ദങ്ങളെ കാണാവുന്ന രീതിയിൽ വ്യക്തമായി രേഖപ്പെടുത്തുന്ന ആധുനിക ഡിജിറ്റൽ സൗണ്ട് ടെക്നോളജിയുടെ തിരക്കിലും തിരക്കിലും വിനെയിൽ റെക്കോർഡുകളുടെ വിശാല ലോകത്തിൽ ജീവിക്കുന്നൊരാൾ. ഇന്നും ശബ്ദത്തിന്റെ പഴയ ശൈലിയായ വിനെയിൽ റെക്കോർഡുകളെ ഹൃദയത്തോട് ചേർത്ത് വെച്ച് രാജൻ ചന്ദ്രോത്ത് എന്ന സംഗീത പ്രേമി സംരക്ഷിച്ചു പോരുന്നു.1500-ലധികം വിനെയിൽ റെക്കോർഡുകൾ അദ്ദേഹത്തിന്റെ ശേഖരത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
ഒരു കാലത്ത് ശബ്ദം പതിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന മാർഗ്ഗമായിരുന്നു വിനെയിൽ റെക്കോർഡുകൾ. ഫോണോഗ്രാഫ് സിലിണ്ടറുകളിൽ നിന്ന് ഫോൺ പ്ലേറ്റുകളിലേക്ക്, പിന്നെ വിനെയിലിലേക്ക് ഈ സാങ്കേതിക വിജ്ഞാനം വളർന്നു. ശബ്്ദത്തെ വേ വ് രൂപത്തിൽ ശേഖരിച്ച് പ്ലെയറിലൂടെ വീണ്ടും വായിക്കുന്ന രീതി വിനെയിൽ റിക്കോർഡുകളുടെ പ്രത്യേകതയാണ്.1950-കളിൽ തുടങ്ങിയ ഓഡിയോ റിവല്യൂഷൻ, ആദ്യമായി ലോകം കണ്ടത് വിനൈൽ റിക്കോർഡുകളിലൂടെയും CD കളിലൂടെയുമാണ്. ശബ്‌ദത്തെ "സാമ്പിൾ" ചെയ്ത്, നമ്പറുകളിൽ തിരിച്ചറിയുക എന്നതായിരുന്നു ഇതിന്റെ അത്ഭുതം. ഇന്ന് MP3, , FLAC ,WAVപോലുള്ള ഫോർമാറ്റുകൾ ശബ്ദത്തിന്റെ ചുരുക്കമായി മാറി .മെമ്മറി കാർഡുകളിലും ക്ലൗഡുകളിലുമാണ് ഇന്ന് ശബ്ദം സൂക്ഷിക്കുന്നത് .


ഡിജിറ്റലിന്റെ കൃത്യതക്കപ്പുറത്ത് ഒരു “ജിവനുള്ള ശബ്ദം” വിനെലുകൾക്കുണ്ട് ,അവയിൽ പഴമയുടെ ഈണവും താളവും സംസ്കാരവുമുണ്ട്.
പുതുതലമുറയ്ക്ക് പുരാവസ്തു മാത്രമായി അറിയപ്പെടുന്ന ഈ പാട്ടുപെട്ടികളും വിനൈൽ റിക്കാർഡുകളും രാജന് ജീവനാണ്.അനവധി വർഷങ്ങളായി വിവിധതരം വിനൈൽ റെക്കോർഡുകളുടെ ഒരു ശേഖരം തന്നെ രാജൻ്റെ കൈയ്യിലുണ്ട്.ഇവിടത്തെ ഷെൽഫുകളിൽ സൂക്ഷിച്ചിരിക്കുന്ന ഓരോ റിക്കോർഡിനും ഓരോ കഥകളുണ്ട് പറയാൻ.
സിനിമാഗാനങ്ങളോടുള്ള മാസ്മരികതയാണ് ഈ ശേഖരണത്തിലേക്ക് രാജനെ നയിച്ചത് .1981 മുതൽ ആണ് റിക്കാര്ഡുകളുടെ ശേഖരണം ആരംഭിക്കുന്നത്.പല കടകളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ചു, കോഴിക്കോട് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുപോലും റിക്കോർഡുകൾ കരസ്ഥമാക്കി.

സംഗീത പ്രേമികളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ശേഖരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. , ബംഗാളി സംഗീതം , ഗസൽ , ഹിന്ദുസ്ഥാനി ക്ലാസിക്കൽ,തുടങ്ങി പ്രാദേശിക സംഗീത രംഗത്തെ സമ്പന്നതയും ഈ ശേഖരത്തിലുണ്ട്.വെറുതെ അലമാരയിൽ സൂക്ഷിക്കുകയാണെന്ന്കരുതിയെങ്കിൽ തെറ്റി.എല്ലാം ഇന്നും പ്രവർത്തനസജ്ജമെന്നതാണ് മറ്റൊരു പ്രത്യേകത. ഇവ KPAC നാടക ഗാനങ്ങൾ , യേശുദാസിന്റെ ഹിറ്റ്സ്, തുടങ്ങി വിവിധ കാലഘട്ടങ്ങളെയും ഭാഷകളെയും പ്രതിനിധീകരിക്കുന്നവയാണ്.പാതിരാ സൂര്യൻ,വെള്ളം, പാലാട്ട് കുഞ്ഞിക്കയണ്ണൻ,വയലാറിന്റെ ഇന്ദ്രജാലം ,, നാരായണീയം,ദേവീ ദർശനം, സ്വാമി അയ്യപ്പൻ തുടങ്ങിയവ രാജന്റെ ശേഖരങ്ങളിൽപ്പെടുന്നു.
” ഡിജിറ്റലിന്റെ ഇന്നത്തെ കാലത്ത്, ശബ്ദത്തിന്റെയും ഓർമ്മകളുടെയും വൈഭവം വിനെയിലിലൂടെയും ഇത്തരം ആളുകളിലൂടെയും നിലനിൽക്കുന്നു. “ഓഡിയോ ഫയലുകൾ മാത്രം കേട്ടു ശീലിച്ച പുതു തലമുറക്ക് വിനെൽ റെക്കോർഡുകൾ പുതിയ അനുഭവമാകും സമ്മാനിക്കുക.