വെനസ്വേല ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ സമ്പന്നമായ രാജ്യം, സ്വര്‍ണവും ഇരുമ്പയിരും വേണ്ടുവോളം, പ്രകൃതി വിഭവങ്ങളാല്‍ അതിസമ്പന്നമായിട്ടും കൊടും ദരിദ്രത്തിലേക്ക് വീണ ജനത, ഇനിയെല്ലാം അമേരിക്കയ്ക്ക് സ്വന്തം
ലോകരാജ്യങ്ങള്‍ സ്വപ്‌നം കാണുന്നത്രയും സമ്പത്തുണ്ടായിട്ടും ദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും വീണുപോയ ജനതയെ കൂടുതല്‍ ദുരിതത്തിലാക്കുമോ അതോ അവര്‍ക്ക് സമ്പന്നതയിലേക്ക് തിരിച്ചുവരാനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ന്യൂഡല്‍ഹി: ജനാധിപത്യ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനെന്ന പേരില്‍ അമേരിക്ക ആക്രമിച്ചു കടന്നുകയറിയ വെനസ്വേല പ്രകൃതിവിഭാവങ്ങളാല്‍ സമ്പന്നമായ രാജ്യം. ലോകരാജ്യങ്ങള്‍ സ്വപ്‌നം കാണുന്നത്രയും സമ്പത്തുണ്ടായിട്ടും ദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും വീണുപോയ ജനതയെ അമേരിക്ക കൂടുതല്‍ ദുരിതത്തിലാക്കുമോ അതോ അവര്‍ക്ക് സമ്പന്നതയിലേക്ക് തിരിച്ചുവരാനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
tRootC1469263">ദക്ഷിണ അമേരിക്കയുടെ വടക്കന്‍ തീരത്തുള്ള ഒരു രാജ്യമാണ് വെനസ്വേല. ഔദ്യോഗികമായി ബൊളിവേറിയന്‍ റിപ്പബ്ലിക് ഓഫ് വെനസ്വേല എന്നാണറിയപ്പെടുന്നത്. രാജ്യം കരീബിയന്‍ സമുദ്രവും അറ്റ്‌ലാന്റിക് മഹാസമുദ്രവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് കൊളംബിയ, തെക്ക് ബ്രസീല്‍, വടക്ക്-കിഴക്ക് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, കിഴക്ക് ഗയാന എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 9,12,050 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യം 23 സംസ്ഥാനങ്ങള്‍, ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ്, ഫെഡറല്‍ ഡിപ്പന്‍ഡന്‍സികള്‍ എന്നിവയായി വിഭജിക്കപ്പെട്ടിരിക്കുന്നു. കാരക്കാസ് ആണ് തലസ്ഥാനം.
വെനസ്വേല ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള രാജ്യങ്ങളിലൊന്നാണ്. ആന്‍ഡീസ് പര്‍വതനിരകള്‍, മരാക്കൈബോ തടാകം, ഗയാന ഹൈലാന്‍ഡ്‌സ്, ല്ലാനോസ് എന്നറിയപ്പെടുന്ന വിശാലമായ സമതലങ്ങള്‍, ആമസോണ്‍ മഴക്കാടുകള്‍ എന്നിവ ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചല്‍ ഫാള്‍സ് (979 മീറ്റര്‍ ഉയരം) ഈ രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് കനൈമ നാഷണല്‍ പാര്‍ക്കിലാണ്, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണിത്. 30,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് ലോകത്തിലെ രണ്ടാമത്തെ വലിയ നാഷണല്‍ പാര്‍ക്കാണ്.
പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ വെനസ്വേല ഏറ്റവും സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം (303 ബില്യണ്‍ ബാരല്‍) ഇവിടെയാണ്. കൂടാതെ, പ്രകൃതി വാതകം, ഇരുമ്പ് അയിര്, സ്വര്‍ണം, ബോക്‌സൈറ്റ്, കല്‍ക്കരി തുടങ്ങിയ ധാതുക്കളും ജലവിദ്യുത സാധ്യതകളും ഉണ്ട്. രാജ്യത്തിന്റെ 54% ഭാഗം കാടുകളാണ്, 8,000-ത്തിലധികം ജീവിവര്‍ഗങ്ങളാണ് ഇവിടെയുള്ളത്. സംസ്‌കാരപരമായി, സ്പാനിഷ് ഭാഷയാണ് പ്രധാനം. 95% ആളുകളും ക്രിസ്ത്യാനികളാണ്. തദ്ദേശീയ, ആഫ്രിക്കന്‍, യൂറോപ്യന്‍ സംസ്‌കാരങ്ങളുടെ സമ്മിശ്രണമാണ് വെനസ്വേലന്‍ സംസ്‌കാരം. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും നഗരവത്കൃത രാജ്യങ്ങളിലൊന്നാണ് വെനസ്വേല, ഭൂരിഭാഗം ആളുകളും വടക്കന്‍ നഗരങ്ങളിലാണ് താമസിക്കുന്നത്.
2025-ലെ കണക്കനുസരിച്ച്, വെനസ്വേലയുടെ ജനസംഖ്യ ഏകദേശം 29 മില്യണാണ്. കൃത്യമായി പറഞ്ഞാല്‍, മാക്രോട്രെന്‍ഡ്‌സ് അനുസരിച്ച് 29,926,368 ആണ്. എന്നാല്‍, വിവിധ സ്രോതസ്സുകള്‍ പ്രകാരം 28.5 മുതല്‍ 31 മില്യണ്‍ വരെ വ്യത്യാസപ്പെടുന്നു. കാരണം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വന്‍തോതിലുള്ള കുടിയേറ്റം കാരണം ജനസഖ്യം കുത്തനെ കുറഞ്ഞു. ജനസംഖ്യയുടെ 97% സാക്ഷരതയുള്ളവരാണ്.
വെനസ്വേലയുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും എണ്ണയെ ആശ്രയിച്ചിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അമേരിക്കന്‍ കമ്പനികള്‍ വെനസ്വേലയുടെ എണ്ണ വ്യവസായം വികസിപ്പിച്ചു, എന്നാല്‍ 1976-ല്‍ രാജ്യം അത് ദേശസാത്കരിച്ചു. ഇത് അമേരിക്കയെ ചൊടിപ്പിക്കുകയും അവരുടെ ഉപരോധത്തിന് ഇടയാക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് നയങ്ങള്‍, ഉപരോധങ്ങള്‍ എന്നിവ കാരണം എണ്ണ ഉല്‍പാദനം കുറഞ്ഞു, രാജ്യം ദരിദ്ര്യത്തിലേക്ക് വീണു.
.jpg)


