പ്രായം 24, വരുമാനം 24 കോടി, സ്‌കൂള്‍ പൂര്‍ത്തിയാക്കാത്ത ഈ യുവാവിന്റെ ഉപഭോക്താക്കളായി ബോളിവുഡ് താരങ്ങളും

Vedant Lamba
Vedant Lamba

ന്യൂഡല്‍ഹി: ഇ കോമേഴ്‌സ് ബിസിനസിലൂടെ കണ്ണഞ്ചിക്കുന്ന വേഗത്തില്‍ കോടികള്‍ കൊയ്‌തെടുത്ത ഒട്ടേറെ സറ്റാര്‍ട്ടപ്പുകളുണ്ട്. അത്തരത്തിലൊന്നാണ് വേദാന്ത് ലാംബയുടെ മെയ്ന്‍സ്ട്രീറ്റ് മാര്‍ക്കറ്റ് പ്ലെയ്‌സ്. 2017ല്‍ ഒരു യുട്യൂബ് ചാനലിലൂടെയാണ് ലാംബയുടെ തുടക്കം. ലൈഫ്‌സ്റ്റൈല്‍ വ്‌ളോഗ് ലക്ഷ്യമിട്ട് ആരംഭിച്ച ചാനല്‍ എവിടേയും എത്തിയില്ല. എന്നാല്‍, ഇത് തന്റെ ബിസിനസിന് ഒരു വഴികാട്ടിയായെന്ന് ലാംബ പറയുന്നു.

tRootC1469263">

ലാംബ ആരംഭിച്ച സ്‌നീക്കേഴ്‌സ് ബിസിനസ് അതിവേഗം ആളുകളെ ആകര്‍ഷിച്ചു. പതിനായിരങ്ങള്‍ വിലയുള്ള ഷൂസുകള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കിയും ഏറ്റവും ഗുണനിലവാരമുള്ളവ ഉപഭോക്താക്കള്‍ക്ക് നല്‍കിയുമാണ് ലാംബ വിപണി പിടിച്ചത്. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, കരണ്‍ ജോഹര്‍ എന്നിവരെല്ലാം ലാംബയുടെ ഉപഭോക്താക്കളാണ് ഇപ്പോള്‍.

24 വയസ് മാത്രം പ്രായമുള്ള ലാംബ ഇപ്പോള്‍ സ്നീക്കറുകള്‍, ടീ ഷര്‍ട്ടുകള്‍, ഹൂഡികള്‍ എന്നിവയുള്‍പ്പെടെ 3000 ഉല്‍പ്പന്നങ്ങള്‍ ഹോസ്റ്റുചെയ്യുന്നു. മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ പ്രതിമാസ വരുമാനം അഞ്ച് കോടി കവിഞ്ഞു. സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍, സെരോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് എന്നിവരില്‍ നിന്ന് 2 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും അദ്ദേഹം നേടിയിട്ടുണ്ട്. റാപ്പര്‍ ബാദ്ഷായും ഇതില്‍ നിക്ഷേപം നടത്തി.

മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 50,000 സ്നീക്കറുകള്‍ ഇതുവരെ വിറ്റഴിച്ചു. കമ്പനിക്ക് മുംബൈയില്‍ രണ്ട് സ്റ്റോറുകളുണ്ട്. നാല് ഫിസിക്കല്‍ സ്റ്റോറുകള്‍ കൂടി തുറക്കാനാണ് ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 24 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 100 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.

കോളേജ് വിദ്യാഭ്യാസമില്ലാത്ത ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച ഒരാളാണ് ഓരോ വര്‍ഷവും കോടികളുടെ ബിസിനസിലൂടെ തന്റെ കമ്പനിയെ മുന്നോട്ടുനയിക്കുന്നത്.

Tags