വിഡി സതീശന്റെ മംഗലാപുരം യാത്രയില്‍ അടിമുടി ദുരൂഹത, ചാര്‍ട്ടേഡ് വിമാനത്തിനായുള്ള ലക്ഷങ്ങള്‍ മുടക്കിയതാര്? അദാനിയുടെ ഉദ്യോഗസ്ഥനെ കണ്ടതെന്തിന്? വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ രഹസ്യ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്ത് പോയ സംഭവത്തില്‍ അടിമുടി ദുരൂഹത. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ രഹസ്യ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.
മൂകാംബിക ക്ഷേത്ര ദര്‍ശനം എന്ന മറവില്‍ നടന്ന ഈ യാത്രയില്‍ അദാനി ഗ്രൂപ്പുമായുള്ള ബന്ധം, എന്‍ഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ച, സ്വര്‍ണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട വ്യക്തിയുടെ സാന്നിധ്യം എന്നിവയെല്ലാം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
സാധാരണ വിമാന സര്‍വീസുകള്‍ ലഭ്യമായിരിക്കെ, ലക്ഷക്കണക്കിന് രൂപ മുടക്കി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചത് എന്തിനെന്ന് വ്യക്തമല്ല. യാത്രയുടെ ചെലവ് വഹിച്ചത് അദാനി ഗ്രൂപ്പാണെന്ന സൂചനകള്‍ ശക്തമാണ്. സതീശന്‍ അദാനിക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന നേതാവാണ്. പക്ഷേ പകല്‍ അദാനി വിരുദ്ധ പ്രസ്താവനകളും രാത്രി അദാനിയുടെ വിമാനത്തിലുള്ള യാത്രയും ഇരട്ടത്താപ്പല്ലാതെ മറ്റെന്താണെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
മുഖ്യമന്ത്രിയായ സതീശന്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ചെലവ് ആരു വഹിച്ചു? പാര്‍ട്ടി അറിഞ്ഞിരുന്നോ? ഹൈക്കമാന്‍ഡിനോടോ കര്‍ണാടക കോണ്‍ഗ്രസിനോടോ ആലോചിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തത ലഭിക്കേണ്ടതുണ്ട്.
മംഗലാപുരത്ത് എന്‍ഡിഎ നേതാക്കളായ ബിജെപി പിന്തുണയുള്ള എംഎല്‍സി ഫറൂഖ്, ജെഡിഎസ് നേതാവ് മൊഹിയുദ്ദീന്‍ എന്നിവരുമായി കൂടിക്കാഴ്ച. അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥനുമായുള്ള മീറ്റിങ്. ഇവയെല്ലാം ദുരൂഹമാണ്. സതീശന്‍ ഇത് നിഷേധിച്ചെങ്കിലും ദൃശ്യങ്ങള്‍, റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ പ്രചാരണം എന്നിവ സംശയങ്ങള്‍ ബലപ്പെടുത്തുന്നു.
വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന കെ. റെജികുമാര്‍ സ്വര്‍ണ്ണപ്പാളി കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത വ്യക്തിയാണെന്ന ആരോപണം. സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സതീശന്റെ പേര് ആദ്യമല്ലെന്ന വിവരവും വിവാദത്തിന് ആക്കം കൂട്ടുന്നു.
ഈ യാത്ര കേവലം ക്ഷേത്ര സന്ദര്‍ശനമല്ല. തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പുള്ള രഹസ്യ കൂടിക്കാഴ്ചകള്‍, പാര്‍ട്ടി അറിയാതെയുള്ള നീക്കങ്ങള്‍, ഇവയെല്ലാം കേരള രാഷ്ട്രീയത്തിലെ ശക്തികേന്ദ്രങ്ങളുമായുള്ള ഗൂഢാലോചനയുടെ സൂചനകളായി കാണപ്പെടുന്നു.
.jpg)

