‘വ്യാജ ചെമ്പോല’ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് വി.ഡി. സതീശൻ

‘വ്യാജ ചെമ്പോല’ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് വി.ഡി. സതീശൻ
‘വ്യാജ ചെമ്പോല’ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് വി.ഡി. സതീശൻ

‘വ്യാജ ചെമ്പോല’ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വ്യാജ ചെമ്പോല പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സിപിഎം മുഖ്യപത്രമായ ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകുമോ എന്നും വി ഡി സതീശൻ ചോദിച്ചു. നിയമസഭയിൽ വച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.

tRootC1469263">

ശബരിമലയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന 350 വര്‍ഷം പഴക്കമുള്ള ചെമ്പോല കൈവശമുണ്ടെന്ന് തട്ടിപ്പുകാരനായ മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. ശബരിമല സ്ത്രീ പ്രവേശനവിധി പുറത്തുവന്നതിനു പിന്നാലെ സി.പി.എം മുഖപത്രമായ ദേശാഭിമാനിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇത് വ്യാജമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ദേശാഭിമാനിക്കെതിരെ നടപടിയെടുക്കുമോ? എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

അതേസമയം മികച്ച മാർക്കുകൾ നേടിയിട്ടും സംസ്ഥാനത്ത് +1 ന് പ്രവേശനം ലഭിക്കാത്ത നിരവധി കുട്ടികൾ ഉണ്ടെന്നും ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

2019 ഡിസംബർ 3 ന് പൂർത്തിയാക്കേണ്ട സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി 2023 ഡിസംബറിലേ പൂർത്തിയാകൂവെന്നാണ് ഇപ്പോൾ പറയുന്നത്. പദ്ധതിയിൽ സർക്കാർ നോക്കുകുത്തിയായെന്നും വി ഡി സതീശൻ ആരോപിച്ചു.

The post ‘വ്യാജ ചെമ്പോല’ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് വി.ഡി. സതീശൻ first appeared on Keralaonlinenews.