എം എൽ എ മാരുടെ പിന്തുണയില്ല ;‌ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്നും വി ഡി സതീശൻ പിൻവാങ്ങുന്നു

Lack of support from MLAs; VD Satheesan withdraws from the race for the Chief Minister's post

മുഹമ്മദ്‌ ഷിയാസ്, എം വിൻസെന്റ്, കെ പി നൗഷാദ് അലി എന്നീ മൂന്ന് എം എൽ എമാർ മാത്രമേ വി ഡി സതീശനൊപ്പമുള്ളുവെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും വി ഡി സതീശൻ പിന്മാറാൻ തീരുമാനിച്ചത് എം എൽ എ മാരുടെ പിന്തുണ ഇല്ല എന്നത് കൊണ്ടു മാത്രമല്ല കോൺഗ്രസ്‌ ഹൈകമാൻഡിന് വി ഡി സതീശനോട്‌ വലിയ താല്പര്യം ഇല്ല എന്ന വാർത്തയും മത്സരത്തിൽ നിന്നും പിന്നോക്കം പോകാൻ അദ്ദേഹത്തേ പ്രേരിപ്പിക്കുന്നു.

 തിരുവനന്തപുരം : എം എൽ എ മാരുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ട വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്നും പിൻവാങ്ങുന്നതായി സൂചന. തന്റെ വിശ്വസ്ഥരോട് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതായും  അറിയുന്നു. നേരെത്തെ അഞ്ച് എം എൽ എ മാരുടെ പിന്തുണ അവകാശപ്പെട്ട വി ഡി സതീശന് ഇപ്പോൾ കേവലം മൂന്ന് എം എൽ എമാരുടെ പിന്തുണമാത്രമേ ഉള്ളു എന്നാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്ന വിവരം.

Lack of support from MLAs; VD Satheesan withdraws from the race for the Chief Minister's post

മുഹമ്മദ്‌ ഷിയാസ്, എം വിൻസെന്റ്, കെ പി നൗഷാദ് അലി എന്നീ മൂന്ന് എം എൽ എമാർ മാത്രമേ വി ഡി സതീശനൊപ്പമുള്ളുവെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും വി ഡി സതീശൻ പിന്മാറാൻ തീരുമാനിച്ചത് എം എൽ എ മാരുടെ പിന്തുണ ഇല്ല എന്നത് കൊണ്ടു മാത്രമല്ല കോൺഗ്രസ്‌ ഹൈകമാൻഡിന് വി ഡി സതീശനോട്‌ വലിയ താല്പര്യം ഇല്ല എന്ന വാർത്തയും മത്സരത്തിൽ നിന്നും പിന്നോക്കം പോകാൻ അദ്ദേഹത്തേ പ്രേരിപ്പിക്കുന്നു.

ഇന്ന് എത്തുന്ന, എ ഐ സി സി നിരീക്ഷകർക്ക് മുന്നിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനുള്ള രാഷ്ട്രീയ ബലം വി ഡി സതീശനില്ല എന്നാണ് കോൺഗ്രസ്‌ ലെ പ്രമുഖ നേതാക്കൾ എല്ലാം പറയുന്നത്. അദ്ദേഹം ഉൾപ്പെടെ നാലു എം എൽ എ മാരുടെ മാത്രം പിന്തുണയുള്ള സതീശൻ ഹൈകമാൻഡ് നിരീക്ഷകരുടെ മുന്നിൽ  മുഖ്യമന്ത്രിയാകാനുള്ള അവകാശ വാദം ഉന്നയിച്ചാൽ അത് വിലപ്പോകില്ലന്നാണ് കോൺഗ്രസ്‌ നേതാക്കളെല്ലാം കരുതുന്നു.

Tags