വയൽക്കിളികൾ പറഞ്ഞത് ശരിയാകുന്നുവോ? കണ്ണൂർ കീഴാറ്റൂർ ബൈപ്പാസിൽ മീറ്ററുകളോളം വിള്ളൽ, പ്രതിഷേധം ശക്തം

Are the predictions of the 'field birds' coming true? Cracks appear over a stretch of the Keezhattur bypass in Kannur; protests intensify.
ദേശീയപാതാ നിർമ്മാണത്തിനെതിരെ കീഴാറ്റൂരിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്തി ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുമ്പോൾ സമരസമയത്ത്  ദേശീയപാത നിർമ്മിച്ചാൽ അഭിമുഖിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും വയൽക്കിളികൾ ചൂണ്ടിക്കാണിച്ച ആശങ്കകൾ ശരിവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് കിഴാറ്റൂരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വയൽക്കിളി സമരഭൂമിക്ക് സമീപം നിർമ്മാണത്തിലുള്ള ദേശീയപാത ബൈപ്പാസിൽ വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. ടാർ ഒഴിച്ച് ഇതിന് താൽക്കാലിക പരിഹാരം കാണാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിള്ളലുകൾ രൂപപ്പെടുന്നതല്ലാതെ ഇത് ശാശ്വത പരിഹാരമാവുന്നില്ല.

 തളിപ്പറമ്പ : ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ സംഭവമായിരുന്നു വയൽ നികത്തിയുള്ള ദേശീയപാതാ നിർമ്മാണത്തിനെതിരെ കീഴാറ്റൂരിൽ വയൽക്കിളികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം. വയൽക്കിളികൾ അന്ന് ഉയർത്തിയ ആശങ്കകൾ ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കിഴാറ്റൂരിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന കീഴാറ്റൂർ ബൈപ്പാസിലെ റോഡിൽ വിള്ളൽ രൂപപ്പെട്ടു. വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിൻ്റെ വീടിന് മുന്നിലൂടെ പോകുന്ന പ്ലാത്തോട്ടം റോഡിലെ അടിപ്പാതയ്ക്ക് മുകളിൽ നിന്നും മീറ്ററുകളോളം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. ചിലയിടത്ത് റോഡ് താഴ്ന്ന് അപകടാവസ്ഥയിലായിട്ടുമുണ്ട്. ദേശീയ പാത പ്രവർത്തി പൂർത്തിയാകുന്നതിന് മുൻപെ റോഡ് ഈ അവസ്ഥയിലായതിൽ പ്രതിഷേധം ശക്തമാവുകയാണ്. 

ദേശീയപാതാ നിർമ്മാണത്തിനെതിരെ കീഴാറ്റൂരിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്തി ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുമ്പോൾ സമരസമയത്ത്  ദേശീയപാത നിർമ്മിച്ചാൽ അഭിമുഖിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും വയൽക്കിളികൾ ചൂണ്ടിക്കാണിച്ച ആശങ്കകൾ ശരിവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് കിഴാറ്റൂരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വയൽക്കിളി സമരഭൂമിക്ക് സമീപം നിർമ്മാണത്തിലുള്ള ദേശീയപാത ബൈപ്പാസിൽ വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. ടാർ ഒഴിച്ച് ഇതിന് താൽക്കാലിക പരിഹാരം കാണാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിള്ളലുകൾ രൂപപ്പെടുന്നതല്ലാതെ ഇത് ശാശ്വത പരിഹാരമാവുന്നില്ല.

Are the predictions of the 'field birds' coming true? Cracks appear over a stretch of the Keezhattur bypass in Kannur; protests intensify.4

 വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിൻ്റെ വീടിന് മുമ്പിലൂടെ പോകുന്ന പ്ലാത്തോട്ടം റോഡിലെ അടിപ്പാതയ്ക്ക് മുകളിൽ നിന്നും മീറ്ററുകളോളം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്.  അടിപ്പാതയുടെ കോൺക്രീറ്റ് പ്രതലങ്ങളിലും വിള്ളൽ ഉണ്ടായിട്ടുണ്ട്. വയൽപ്രദേശത്ത് ദേശീയപാത നിർമ്മിച്ചാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ നേരത്തെ പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും അധികാരികൾ അത് അവഗണിച്ചതിൻ്റെ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും എലിവേറ്റഡ് രീതിയിൽ ഉള്ള ദേശീയ പാത പ്രവർത്തി ആണ് യഥാർത്ഥത്തിൽ ഇവിടെ ആവശ്യമെന്നും നാട്ടുകാർ പറയുന്നു. 

വിള്ളൽ രൂപപ്പെട്ടതിന് പുറമെ റോഡ് താഴ്ന്നു പോയിട്ടുമുണ്ട്. വയൽ നികത്തി മണ്ണിട്ട് നടത്തിയ നിർമ്മാണ പ്രവർത്തിയായതിനാലാണ് റോഡ് താഴ്ന്നുപോകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വെള്ളം കെട്ടി നിന്നും അടിപ്പാതകളിൽ വെള്ളം നിറഞ്ഞും കുടിവെള്ളം മലിനമായും യാത്രാ ദുരിതവും കീഴാറ്റൂരിലെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. പ്രവർത്തി പൂർത്തിയാകും മുൻപേ റോഡിലെ വിള്ളലും താഴ്ചയും സംഭവിച്ചത് ജനങ്ങളെ ഏറെ ആശങ്കയിൽ ആക്കുന്നുണ്ട്.

Tags