വന്ദേഭാരത് സ്ലീപ്പറില്‍ കീശകീറും, രാജധാനിയേക്കാള്‍ കൂടുതല്‍ നിരക്ക്, മിനിമം ചാര്‍ജ് 960 രൂപ, ആര്‍എസി ഇല്ല, യാത്ര കണ്‍ഫേം ആയ ടിക്കറ്റില്‍ മാത്രം

vande bharat

ട്രെയിനില്‍ ആര്‍എസി അഥവാ റിസര്‍വേഷന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സലേഷന്‍ ഉണ്ടാവില്ല. ടിക്കറ്റ് പൂര്‍ണമായി കണ്‍ഫേം അല്ലെങ്കിലും യാത്രക്കാര്‍ക്ക് ബര്‍ത്ത് ഇല്ലാതെ ട്രെയിനില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന സൗകര്യമാണ് ആര്‍എസി.

കൊച്ചി: രാജ്യത്ത് അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലെ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ ഉടന്‍ ഓട്ടം ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ 960 രൂപയാണ് 3എസി മിനിമം ചാര്‍ജ്.

ട്രെയിനില്‍ ആര്‍എസി അഥവാ റിസര്‍വേഷന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സലേഷന്‍ ഉണ്ടാവില്ല. ടിക്കറ്റ് പൂര്‍ണമായി കണ്‍ഫേം അല്ലെങ്കിലും യാത്രക്കാര്‍ക്ക് ബര്‍ത്ത് ഇല്ലാതെ ട്രെയിനില്‍ യാത്രചെയ്യാന്‍ അനുവദിക്കുന്ന സൗകര്യമാണ് ആര്‍എസി.

tRootC1469263">

വന്ദേഭാരത് സ്ലീപ്പറില്‍ ആര്‍എസിയോ വെയിറ്റിങ് ലിസ്റ്റോ ഉണ്ടാവില്ല. പൂര്‍ണമായും കണ്‍ഫേം ആയ ടിക്കറ്റ് മാത്രമേ അനുവദിക്കൂ. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ അടുത്തയാഴ്ച ഗുവാഹത്തി-ഹൗറ റൂട്ടില്‍ ഓടിത്തുടങ്ങും. നിലവിലെ എക്‌സ്പ്രസ് ട്രെയിനുകള്‍ ഈ റൂട്ടിലെടുക്കുന്നതിനേക്കാള്‍ 3 മണിക്കൂര്‍ കുറഞ്ഞസമയത്തിനകം ട്രെയിന്‍ ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്.

സ്ലീപ്പറില്‍ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്ററിനായിരിക്കും. സ്ത്രീകള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കും പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികള്‍ക്കും റെയില്‍വേ സ്റ്റാഫിനും സ്‌പെഷല്‍ ക്വോട്ട വന്ദേഭാരത് സ്ലീപ്പറിനുമുണ്ടാകും.

ജിഎസ്ടി കൂടാതെ കിലോമീറ്ററിന് 2.4 രൂപനിരക്കിലായിരിക്കും 3എസിക്ക് നിരക്ക്. 2എസിക്ക് 3.1 രൂപ. ഫസ്റ്റ് എസിക്ക് 3.8 രൂപ. അതായത്, 400 കിലോമീറ്ററിന് താഴെുള്ള യാത്രയ്ക്ക് 3എസി ടിക്കറ്റ് നിരക്ക് 960 രൂപയായിരിക്കും. 2എസിക്ക് 1,240 രൂപ. ഫസ്റ്റ് എസിക്ക് 1,520 രൂപ. രാജധാനി 3എസിക്ക് കിലോമീറ്ററിന് 2.10 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. 2എസിക്ക് 2.85 രൂപ. ഫസ്റ്റ് എസിക്ക് 3.53 രൂപ.

ഗുവാഹത്തി-ഹൗറ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് സ്ലീപ്പറിന് 11 കോച്ചുകള്‍ 3എസി ആയിരിക്കും. 2എസി 4 എണ്ണം. ഒരു ഫസ്റ്റ് എസിയും. 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായാന്‍ ട്രെയിനിന് കഴിയും. എങ്കിലും സുരക്ഷ കണക്കിലെടുത്ത് 130 കിലോമീറ്റര്‍ വരെ വേഗത്തിലാകും ട്രെയിന്‍ പായുക. രാജധാനിയുടെ വേഗം 80-90 കിലോമീറ്ററാണ്. 

16 കോച്ചുകളുള്ള ട്രെയിനില്‍ 11 എസി ത്രീ ടയര്‍, 4 എസി ടു ടയര്‍, 1 എസി ഫസ്റ്റ് ക്ലാസ് എന്നിവ ഉണ്ടാകും. എര്‍ഗോണോമിക് ഡിസൈന്‍ ചെയ്ത ബെര്‍ത്തുകള്‍, മെച്ചപ്പെടുത്തിയ കുഷനിങ്, ഓട്ടോമാറ്റിക് ഡോറുകള്‍, വെസ്റ്റിബ്യൂള്‍സ്, സുപീരിയര്‍ സസ്‌പെന്‍ഷന്‍, നോയ്‌സ് റിഡക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.  കവച് (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം), എമര്‍ജന്‍സി ടോക്ക്-ബാക്ക് സിസ്റ്റം, ഡിസിന്ഫക്ടന്റ് ടെക്‌നോളജി, ആധുനിക ഡ്രൈവര്‍ ക്യാബ്, എയറോഡൈനാമിക് ഡിസൈന്‍ എന്നിവയും ഉണ്ട്.

രാജധാനി എക്‌സ്പ്രസിന് പകരം ലക്ഷ്വറി, സുരക്ഷിത, സുഖകരമായ യാത്രയുടെ പുതിയ ബെഞ്ച്മാര്‍ക്കായി വന്ദേ ഭാരത് സ്ലീപ്പര്‍ മാറുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിലേക്കും സ്ലീപ്പര്‍ സര്‍വീസുകള്‍ എത്തിയേക്കും.

Tags