ട്രംപിന് മുന്നില്‍ നട്ടെല്ല് വളച്ച് കേന്ദ്രം, നമ്മുടെ പണം കൊടുത്ത് എണ്ണ വാങ്ങാനും അനുമതി വേണം, റഷ്യന്‍ എണ്ണയ്ക്ക് 30 ദിവസത്തെ പച്ചക്കൊടി കാട്ടി യുഎസ്, ഇന്ത്യയ്ക്ക് നാണക്കേട്
ഇറാന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ട്രഷറി വകുപ്പ് നല്‍കിയ 30 ദിവസത്തെ താല്‍ക്കാലിക എണ്ണ വാങ്ങല്‍ അനുമതി ഇന്ത്യന്‍ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യ വ്യാപാര കരാറിന്റെ വിജയം ആഘോഷിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് ഒരു തീരുമാനമെടുക്കാന്‍ അമേരിക്കയോട് അനുമതി വാങ്ങേണ്ട നിലയിലാണ് കാര്യങ്ങളെന്ന് വിമര്‍ശനം. ഇറാന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ട്രഷറി വകുപ്പ് നല്‍കിയ 30 ദിവസത്തെ താല്‍ക്കാലിക എണ്ണ വാങ്ങല്‍ അനുമതി ഇന്ത്യന്‍ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.
tRootC1469263">നമ്മുടെ പണം കൊടുത്ത് എണ്ണ വാങ്ങാനും മറ്റൊരു രാജ്യത്തിന്റെ അനുമതി വേണം എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ട്രംപിന്റെ ആധിപത്യത്തിന് മുന്നില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം അടിയറവെക്കുകയാണെന്ന ആരോപണമാണ് പ്രധാനം.
ഇറാനുമായുള്ള അമേരിക്ക ഇസ്രായേല്‍ യുദ്ധം ഹോര്‍മുസ് കടലിടുക്കുവഴിയുള്ള എണ്ണ വരവിന് തടസ്സമായിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ റിഫൈനറികള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ തളര്‍ത്തി.
ഇന്ത്യയ്ക്ക് ദിവസവും 5 മില്യണ്‍ ബാരല്‍ എണ്ണ ആവശ്യമുണ്ട്. റഷ്യന്‍ എണ്ണയുടെ വിലയും ലഭ്യതയും ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ആകര്‍ഷകമാണ്. പക്ഷേ, ഫിബ്രുവരിയിലെ അമേരിക്കയുമായുള്ള കരാറിന്റെ പശ്ചാത്തലത്തില്‍, കടലില്‍ കുടുങ്ങിയിരിക്കുന്ന റഷ്യന്‍ എണ്ണ കപ്പലുകള്‍ (ഏകദേശം 10 മില്യണ്‍ ബാരല്‍) ഇന്ത്യയ്ക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. യുഎസ് സാങ്ക്ഷനുകള്‍ ഭയന്ന് ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും പിന്മാറി.
ഇപ്പോഴിതാ യുഎസ് ട്രഷറി വകുപ്പ് 30 ദിവസത്തെ ഇറക്കുമതി അനുമതി ഇന്ത്യയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇത് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ്.
അമേരിക്കയുടെ അനുമതി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് നാണക്കേട് സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശകര്‍ പറയുന്നു. ഇന്ത്യയുടെ ഭരണം യുഎസ് നടത്തുന്നതാണോ എന്നാണ് ചോദ്യമുയരുന്നത്.
അമേരിക്കന്‍ അനുമതിയില്ലാതെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ വ്യാപാരക്കാര്‍ റദ്ദാക്കുമോ എന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭയം. വിഷയം ഇന്ത്യയുടെ ഭരണപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു. യുഎസിന്റെ അനുമതിയില്‍ ആശ്വാസം തേടുന്ന ഒരു രാജ്യം, ട്രംപിന്റെ ഭീഷണക്ക് മുന്നില്‍ പതറുന്നു എന്ന വിമര്‍ശനത്തിന് ഇരയാവുകയാണ്.
.jpg)


