സുരേഷ് ഗോപിക്ക് ധാര്‍ഷ്ട്യമോ പണത്തോടുള്ള ആര്‍ത്തിയോ? ജനപ്രതിനിധിയുടെ ഉത്തരവാദിത്വം പോലുമറിയില്ലേ, ബിജെപി അണികള്‍ക്കും നിരാശ

Suresh Gopi

കൊച്ചി: തൃശൂരില്‍ നിന്നും പാര്‍ലമെന്റിലേക്കെത്തുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തതോടെ സുരേഷ് ഗോപിക്ക് ധാര്‍ഷ്ട്യമാണെന്ന് വിമര്‍ശനം. പല വിവാദ പരാമര്‍ശങ്ങളും നടത്തിയ സുരേഷ് ഗോപി ഉദ്ഘാടനത്തിന് വിളിച്ചാല്‍ പണം വേണമെന്ന് പറഞ്ഞ് ബിജെപി അണികളെപ്പോലും നിരാശരാക്കിയിരിക്കുകയാണ്. ജനകീയ ഇടപെടലുകള്‍ പ്രതീക്ഷിച്ച തൃശൂരിലെ ജനത അര്‍ഹിച്ചതാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നുകഴിഞ്ഞു.

ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റ സഹപ്രവര്‍ത്തകര്‍ വാങ്ങുന്നതരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശിനില്‍നിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകുമെന്നാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം.

ഇക്കാര്യത്തില്‍ ആരുടേയും ഉപദേശം തനിക്ക് വേണ്ടെന്നും പറയുന്ന കാര്യം കൃത്യമായി നടത്താനുള്ള ചങ്കൂറ്റമുണ്ടെന്ന് നേരത്തെ തെളിയിച്ചതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. ഇതോടെ, സുരേഷ് ഗോപി പ്രോട്ടോക്കോള്‍ പ്രകാരം പങ്കെടുക്കുന്ന പരിപാടികളിലും പണം വാങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു ജനപ്രതിനിധി ഈ രീതിയില്‍ പണം വാങ്ങുന്നത് കേട്ടുകള്‍വി ഇല്ലെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

 

Tags