യുകെയിൽ നിന്ന് അവധിക്കെത്തിയ എഞ്ചിനീയറായ യുവാവിനെ മാനസിക രോഗിയാക്കി മുദ്ര കുത്തി പീഡനം ; മാതാപിതാക്കൾക്കും ഡോക്ടർക്കുമെതിരെ കേസ് ഫയൽ ചെയ്ത് യുവാവ്

A young engineer who came from the UK on leave was branded mentally ill and tortured; The young man files a case against his parents and doctor
A young engineer who came from the UK on leave was branded mentally ill and tortured; The young man files a case against his parents and doctor

അങ്കമാലി :  ഭാര്യയുടെ ചികിത്സക്കായി യുകെയിൽ റോബോട്ടിക്സ് എഞ്ചിനീയറായി ജോലി ചെയ്ത് വന്നിരുന്ന യുവാവ് നാട്ടിൽ എത്തിയപ്പോൾ മാതാപിതാക്കൾ യുവാവിനെ ബലമായി മാനസിക  ആശുപത്രിയിൽ ആക്കി. തുടർന്ന് തൃശൂരിലെ എലൈറ്റ് മിഷൻ ആശുപത്രിയിൽ ഡോക്ടർ സാം പി ജെ യുടെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിന് യുവാവ് ഇരയാവുകയും തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കേസ്  ഫയൽ ചെയ്യതു....കറുകുറ്റി സ്വദേശിയായ യുവാവ് ഈ മാസം 14-, ആം തീയതിയാണ് ഭാര്യ ഗർഭിണിയായതിനാൽ മെച്ചപ്പെട്ട ചികിത്സക്കായി നാട്ടിലെത്തിയത്. ലീവ് അധികം ഇല്ലാതിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് നേരെ കളമശേരി രാജഗിരി ആശുപത്രിയിലേക്കാണ് ഭാര്യയെ കാണിക്കാൻ യുവാവ് വീട്ടുകാർക്കൊപ്പം പോയത്. ഭാര്യയെ ഭാര്യയുടെ ബന്ധുക്കൾക്ക് ഒപ്പം ആശുപത്രിയിൽ ആക്കിയതിന് ശേഷം വീട്ടുകാർക്ക് ഒപ്പം വീട്ടിലേക്ക് പോയ യുവാവിനെ ഓരോ കാര്യങ്ങൾ പറഞ്ഞ് തുടർച്ചയായി പ്രകോപിപ്പിക്കാൻ ഉള്ള ശ്രമം വീട്ടുകാർ നടത്തുകയുണ്ടായി.

tRootC1469263">

ഡോക്ടർ സാം യാതൊരുവിധ പരിശോധനയും കൂടാതെയാണ് യുവാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി ചികിത്സ നടത്തിയത്. ആശുപത്രിയിൽ വെച്ച് താൻ കൊടിയ മനുഷ്യാവകാശ ധ്വംസനത്തിനാണ് ഇരയാക്കപ്പെട്ടത് എന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. നിലവിലുള്ള  മെൻ്റൽ ഹെൽത്ത് കെയർ ആക്ട് 1987 ൻ്റെ വകുപ്പ് 19 ൻ്റെ ലംഘനമാണ് ഡോക്ടർ സാം പി ജെ നടത്തിയത് എന്നും യുവാവ് പറയുന്നു.  

dr sam

നവംബർ 14 ന് വീണ്ടും യുവാവിനെ മെൻ്റൽ ഹെൽത്ത് നിയമം 2017 ലെ സെക്ഷൻ 89 നിഷ്കർഷിക്കുന്ന യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ ആണ് ഡോക്ടർ സാം വീണ്ടും ആശുപത്രിയിൽ ഹാജരാക്കിയത്. യുവാവ് തനിക്കൊരു ഭാര്യയുണ്ടെന്നും താൻ യുകെയിൽ ജോലി ചെയ്ത് വരുന്ന ആൾ ആണെന്നും വീണ്ടും വീണ്ടും യുവാവ് ഡോക്ടർ സാമിനോട് പറഞ്ഞെങ്കിലും യുവാവിനെ ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മരുന്നു കുത്തി വെക്കാൻ ശ്രമിക്കുകയും ചെയ്തു. അതുകൂടാതെ യുവാവിനെ കൈകൾ രണ്ടും ബന്ധിച്ച് കിടത്തുകയും യുവാവിനെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും അനുവദിക്കാതെ കട്ടിലിൽ ബന്ധിക്കുകയും ഉണ്ടായി. യുകെ യിൽ നിന്നെത്തിയ യുവാവ് ഭക്ഷണം പോലും.നേരെ ചൊവ്വേ കഴിച്ചിരുന്നില്ല.. ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ മരുന്ന് അടങ്ങിയ ട്രിപ്പ് കുത്തിയിടുകയാണ് ആശുപത്രി അധികൃതർ ചെയ്തത്.  ഭാര്യ ഗർഭിണി ആണെന്നും തൻറെ സാമീപ്യം ആവശ്യമാണ് എന്നും അറിയിച്ചിട്ടും യുവാവിനെ വിടാൻ ഡോക്ടർ സാമും ആശുപത്രി അധികൃതരും തയ്യാറായില്ല.

പിറ്റേന്നും യുവാവിനെ ആശുപത്രിയിലേക്ക് കാണാത്തതിനെ തുടർന്ന് യുവാവിൻ്റെ ഭാര്യ യുവാവിൻ്റെ പിതാവിനോട് അന്വേഷിക്കുകയും പന്തികേട് തോന്നിയ ഭാര്യ യുവാവിൻ്റെ പിതാവിനോട് യുവാവിനെ ഫോണിൽ വിളിച്ച് തരാൻ ആവശ്യപ്പെടുകയും ചെയ്തു.  അപ്പോഴാണ് ഭാര്യ വിവരങ്ങൾ അറിയുന്നത്. തുടർന്ന് ഭാര്യയും ഭാര്യ വീട്ടുകാരും എത്തി യുവാവിനെ മോചിപ്പിക്കുകയാണ് ഉണ്ടായത്. ആശുപത്രി അധികൃതർ മെൻ്റൽ ഹെൽത്ത് നിയമം നിഷ്കർഷിക്കുന്ന യാതൊരു വിധ നടപടികളും സ്വീകരിച്ചിരുന്നില്ല എന്ന് യുവാവ് പറയുന്നു. യുകെ യിൽ റോബോട്ടിക്സ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന യുവാവിനെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഡോക്ടർ സാം പി ജെ പ്രാഥമിക പരിശോധനകൾ പോലും നടത്താതെ യുവാവിനെ ബന്ധനത്തിനാക്കുകയും മെൻ്റൽ ഹെൽത്ത് നിയമം നിഷ്കർഷിക്കുന്ന യാതൊരു വിധ നടപടിക്രമങ്ങളും പാലിക്കുകയും ചെയ്യാതെ പീഡിപ്പിക്കുകയാണ് ഉണ്ടായത്. മെൻ്റൽ ഹെൽത്ത് അസി, ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾക്ക് പുറമേ അന്യായമായി തടങ്കലിൽ വെച്ചതിനും, മർദ്ദിച്ചതിനും ഉൾപ്പെടെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകൾ ചുമത്തണമെന്നും യുവാവ്  അങ്കമാലി മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ ആവശ്യപ്പെടുന്നുണ്ട്. യുവാവിന് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവാണ് ഹാജരായത്

Tags