സോളാർ വിഷയം യു. ഡി.എഫിനുളളിൽ ഭയം : കഴുത്തിൽ പിടി വീഴുമെന്ന് ഭയന്ന് യു.ഡി.എഫ് നേതാക്കൾ

google news
udf

ഹരികൃഷ്ണൻ .ആർ

സോളാർ വിഷയത്തെ ഭയന്ന് ഉറക്കം കെട്ട് യു ഡി എഫ്. അടിയന്തര പ്രമേയത്തിൽ  പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പാർട്ടിക്കുള്ളിലെ വൈരുദ്ധ്യം സംഘടനയിൽപ്പെട്ടവർ ഇരുമ്പഴിക്കുള്ളിലാകുമെന്ന ഭയവും യുഡിഎഫിനെ വേട്ടയാടുന്നു . സോളാർ വിഷയത്തിൽ ഭരണപക്ഷത്തെ കുടുക്കാമെന്നുറച്ച് മുന്നോട്ട് പോയ യു ഡി എഫിന് തെളിവുകളിൽ നേതാക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിച്ചതോടെയാണ് അന്വേഷണം വേണ്ട നിയമസഭയിൽ മറുപടി മതിയെന്ന നിലപാടിൽ എത്തിച്ചേർന്നത് .

സരിതയുടെ മൊഴിയിൽ മുഴുവനും യുഡിഎഫിലെ പ്രമുഖ നേതാക്കളുടെ പേരുണ്ടെന്നിരിക്കെ അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിൽ വിയർപ്പൊഴുക്കേണ്ടി വരുമോ എന്ന് ഇവരിൽ ചിലർ ഭയപ്പെടുന്നുണ്ട് . പാർട്ടി ഇമേജും രാഷ്ട്രീയ ഭാവി തുലാസ്സിലാകുമെന്ന ഭയവും  ഇവരെ ഏറെ അലട്ടുന്നുണ്ട് .

 മരണമടഞ്ഞ ഉമ്മൻ ചാണ്ടി അടക്കം പല നേതാക്കൾക്കും സരിതയുമായുള്ള ബന്ധവും പണമിടപാടും അതിൻ്റെ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയാൽ കേരളത്തിൽ യു ഡി എഫ് എന്ന കക്ഷിയുടെ രാഷ്ട്രീയ ഭാവിക്ക് കോട്ടം തട്ടാൻ കാരണമാകുമെന്ന് ഇവർ കരുതുന്നു . അക്കാരണത്താലൊക്കെയും സോളാർ വിഷയവുമായി മുന്നോട്ട് പോവാൻ യു ഡി എഫ് ആഗ്രഹിക്കുന്നില്ല .

കേസ് ഒത്തു തീർപ്പാക്കാൻ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനെ ഇടനിലക്കാരനാക്കി യു ഡി എഫ് നേതാക്കൾ നൽകിയ പണത്തിൻ്റെ  രേഖകൾ പുറത്ത് വിടാൻ തങ്ങൾ ഒരുക്കമാണെന്നും അതിൻ്റെ ഉറവിടം കണ്ടെത്താൻ കേരളം വിട്ട് പോകേണ്ടി വരില്ലെന്നും എൽ ഡി എഫ് നേതാക്കൾ വെല്ലുവിളിക്കുമ്പോൾ യു ഡി എഫിൻ്റെ ജനങ്ങൾക്കിടയിലുള്ള മതിപ്പ് അവമതിപ്പിലേക്ക് നീങ്ങുമെന്ന് നേതാക്കളെ വേട്ടയാടുന്നുണ്ട് .

 സരിതയുടെ മൊഴി തിരഞ്ഞ് അന്വേഷണ സംഘം മുമ്പോട്ട് പോയാൽ കേരളത്തിലെ പ്രമുഖ യു.ഡി.എഫ് നേതാക്കളിലേക്ക് അന്വേഷണം എത്തി നിൽക്കുമെന്നതും സോളാർ വിഷയത്തിൽ അന്വേഷണം വേണ്ടെന്നു വയ്ക്കണമെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫിനെ നയിക്കുന്നു . ഇത് തിരിച്ചറിഞ്ഞ് അന്വേഷണത്തിന് പകരം സഭയിൽ മറുപടി മതിയെന്ന എന്ന നിലപാടിലാണ് യു.ഡി.എഫ് ഇപ്പോഴുള്ളത് .

Tags