ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കുറ്റിച്ചിറയിലെ ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി, സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനമോ?

fathima thahiliya

കേവലം 4 മാസത്തെ ഭരണംകൊണ്ട് ഇത്രയും ഭൂരിപക്ഷം ഒരു വാര്‍ഡില്‍ കുറഞ്ഞത് അതിശയിപ്പിക്കുന്നതാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ കോട്ടയായി കണക്കാക്കുന്ന കുറ്റിച്ചിറ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇവിടെ ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം 436 വോട്ടുകളാണ്.

കേവലം 4 മാസത്തെ ഭരണംകൊണ്ട് ഇത്രയും ഭൂരിപക്ഷം ഒരു വാര്‍ഡില്‍ കുറഞ്ഞത് അതിശയിപ്പിക്കുന്നതാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് ജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായത് നേട്ടമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫാത്തിമ തഹ്ലിയ എംഎല്‍എ ആയി മത്സരിച്ച് ജയിച്ചതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട കോഴിക്കോട് തിരിച്ചുവരികയാണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടന്നത്. കറന്റ്കട്ടും വിമാനയാത്രയുമെല്ലാം വോട്ടമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. കേരളത്തിലാകെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികളും പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തു.
 

Tags