തളിപ്പറമ്പിലും പയ്യന്നൂരും വിസ്മയമാകാൻ യുഡിഎഫ് സ്വതന്ത്രൻമാർ ; സി.പി എം കോട്ടകൾ ഇളകി

UDF independents to surprise Taliparamba and Payyannur; CPM strongholds shaken

കണ്ണൂർ: തളിപ്പറമ്പും പയ്യന്നൂരും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയത്തിലേക്ക്. തളിപറമ്പ് 12284 വോട്ടിൻ്റെ വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ നേടിയിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തളിപ്പറമ്പിൽ ആന്തൂർ, മൊറാഴ തുടങ്ങിയ പാർട്ടി ഗ്രാമങ്ങളിൽ നിന്നു വരെ വോട്ടു ചോർന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 

പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വിവാദത്തിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനനെ വിറപ്പിച്ചു കൊണ്ടാണ് മിന്നും പ്രകടനം നടത്തിയത് .അവസാന റൗണ്ടുകളിൽ 4751 വോട്ടുകളാണ് വി കുഞ്ഞികൃഷ്ണൻ നേടിയിട്ടുള്ളത് . മുസ്‌ലിം ലീഗ് സ്വാധീന പ്രദേശമായ രാമന്തളിയിൽ ഉൾപ്പെടെ ഗണ്യമായ വോട്ടുകൾ വി. കുഞ്ഞികൃഷ്ണന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സി.പി എം കേന്ദ്രങ്ങളായ വെള്ളൂർ, അന്നൂർ, കാര , കാറമേൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന വോട്ടു ചോർച്ചയുണ്ടായി.