കേരളത്തിൽ യുഡിഎഫ് തരംഗം ; എൽഡിഎഫിന് തിരിച്ചടി ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; നാലാം റൗണ്ടിലും ധർമടത്ത് യു ഡി എഫിന് ലീഡ് തുടരുന്നു

UDF wave in Kerala; Setback for LDF, 14 ministers including the Chief Minister are behind; UDF continues to lead in Dharmadam in the fourth round

അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്ത് ഉൾപ്പെടെ ആദ്യത്തെ നാല് മണ്ഡലങ്ങളിൽ വോട്ട് എണ്ണൽ നടന്നപ്പോൾ 2812 വോട്ടുകൾ നേടി യു. ഡി എഫ് സ്ഥാനാർത്ഥി വി പി അബ്ദുറഷീദ് 2812 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. 

 കണ്ണൂർ : കണ്ണൂരിൽ ഉൾപ്പെടെ സി.പി എം പാർട്ടികോട്ടകൾ ഇളകിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാരും പിന്നിലായി . നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പോസ്റ്റൽ വോട്ടിങ് ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും പിന്നീട് യുഡിഎഫ് കുതിപ്പു തുടരുകയായിരുന്നു. 

അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്ത് ഉൾപ്പെടെ ആദ്യത്തെ നാല് മണ്ഡലങ്ങളിൽ വോട്ട് എണ്ണൽ നടന്നപ്പോൾ 2812 വോട്ടുകൾ നേടി യു. ഡി എഫ് സ്ഥാനാർത്ഥി വി പി അബ്ദുറഷീദ് 2812 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. 

തളിപ്പറമ്പിലും യു.ഡി.എഫ് നേരിയ ലീഡിന് മുൻപിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ ശ്യാമള പാർട്ടി കേന്ദ്രങ്ങളിൽ ലീഡുയർത്താൻ വിയർക്കുകയാണ്. പയ്യന്നൂർ, മട്ടന്നൂർ, അഴിക്കോട്, കൂത്തുപറമ്പ്, കല്യാശേരി , എന്നിവടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുൻപിലാണ്. പേരാവൂരിൽ നേരിയ ഭൂരിപക്ഷമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ക്കുള്ളത്.