പന്ത്രണ്ട് സെക്കൻഡ്, പന്ത്രണ്ട് മുന്തിരി, പന്ത്രണ്ട് ആഗ്രഹങ്ങൾ: പുതുവർഷത്തിലെ വൈറൽ ചലഞ്ച്

Twelve Seconds, Twelve Grapes, Twelve Wishes: The Viral Challenge of the New Year

പച്ച മുന്തിരിയുമായി ബന്ധപ്പെട്ട ഈ ആചാരം പുതുവർഷ ആഘോഷങ്ങൾക്ക് പുതിയ നിറം പകരുകയാണ്. ‘12 Grapes Challenge’ എന്ന പേരിലാണ് ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പാനിഷ് ആചാരം വീണ്ടും വൈറലായിരിക്കുന്നത്.

2025-നോട് ബൈ പറഞ്ഞ് പുതുവർഷത്തെ വരവേൽക്കാനുള്ള കൗണ്ട്ഡൗണിലാണ് ലോകം. ആ ഘട്ടത്തിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഒരു വ്യത്യസ്തവും മനോഹരവുമായ പുതുവത്സര ട്രെൻഡ്. പച്ച മുന്തിരിയുമായി ബന്ധപ്പെട്ട ഈ ആചാരം പുതുവർഷ ആഘോഷങ്ങൾക്ക് പുതിയ നിറം പകരുകയാണ്. ‘12 Grapes Challenge’ എന്ന പേരിലാണ് ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പാനിഷ് ആചാരം വീണ്ടും വൈറലായിരിക്കുന്നത്.

tRootC1469263">

പുതുവത്സര രാത്രി കൃത്യം പന്ത്രണ്ട് മണിയാകുമ്പോൾ പന്ത്രണ്ട് മുന്തിരി കഴിച്ച് പന്ത്രണ്ട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടാടുന്ന രസകരമായ ആചാരമാണിത്. നമ്മൾ കഴിക്കുന്ന ഓരോ മുന്തിരിയും വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. പന്ത്രണ്ട് മുന്തിരിയും സമയത്തിനുള്ളിൽ കഴിച്ചുതീർത്താൽ പുതുവർഷം ഭാഗ്യസമൃദ്ധമാകുമെന്നും ആഗ്രഹങ്ങൾ സഫലീകരിക്കുമെന്നും വിശ്വാസമുണ്ട്.

Twelve Seconds, Twelve Grapes, Twelve Wishes: The Viral Challenge of the New Year

എന്നാൽ ഈ ആചാരത്തിന്റെ പ്രത്യേകത ആഗ്രഹങ്ങളിലൊതുങ്ങുന്നില്ല. ഇതിന് പിന്നിൽ ആരോഗ്യപരമായ ഗുണങ്ങളുമുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പുതുവത്സരാഘോഷങ്ങളുടെ തിരക്കിനിടയിൽ നമ്മൾ നമുക്കായി മാറ്റിവെക്കുന്ന ആ പന്ത്രണ്ട് സെക്കൻഡ് ശരീരത്തിനും മനസ്സിനും ചെറിയൊരു വിശ്രമം നൽകുന്നു. ശ്വസനം സാധാരണഗതിയിലാകുകയും മാനസിക സമ്മർദ്ദം കുറയുകയും ചെയ്യുന്നതായാണ് വിലയിരുത്തൽ.

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന നാച്ചുറൽ പഞ്ചസാര, നാരുകൾ, വിറ്റാമിനുകൾ എന്നിവ ദഹനത്തെ സഹായിക്കും. കൂടാതെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യത്തിനും രക്തയോട്ടത്തിനും ഗുണകരമാണ്. ഈ പോഷകഗുണങ്ങളാകാം പൂർവികർ ഈ ആചാരത്തിനായി മുന്തിരി തിരഞ്ഞെടുത്തതെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

പുതുവത്സരാഘോഷങ്ങളിൽ സാധാരണയായി ശീതളപാനീയങ്ങളും ജങ്ക് ഫുഡുകളും നിറയുന്ന സാഹചര്യത്തിൽ, അതിന് പകരം പച്ച മുന്തിരി പരീക്ഷിക്കാം. അത് കേവലം ഒരു ആചാരമോ വിശ്വാസമോ മാത്രമല്ല, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു നല്ല ശീലവുമാണ്. പുതുവർഷാഘോഷങ്ങളുടെ തിരക്കിനിടയിൽ ഒരു ചെറിയ ബ്രേക്ക് എന്ന നിലയിലും ‘12 Grapes Challenge’ നെ കാണാം.
 

Tags