സൈബർ സഖാക്കൾ 'തിരിഞ്ഞു കുത്തുന്നു'; തോൽവിക്ക് പിന്നാലെ മധുസൂദനന്റെ പോസ്റ്റിന് താഴെ അണികളുടെ പൊങ്കാല

Cyber ​​comrades turn and stab Following the defeat the ranks Pongala is under TI Madhusudhanan post

പയ്യന്നൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പയ്യന്നൂരിലെ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ അസ്വാരസ്യങ്ങൾ പുകയുന്നു. പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ സൈബർ സഖാക്കൾ തന്നെ 'തിരിഞ്ഞു കുത്തുന്ന' കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

തിരഞ്ഞെടുപ്പിൽ തനിക്കെതിരെ പാർട്ടിക്കകത്തും പുറത്തും നിന്ന് വേട്ടയാടൽ നടന്നുവെന്നും, കടുത്ത തിരിച്ചടിയിൽ ചിലർ സംതൃപ്തിയടയുന്നുണ്ടെന്നും മധുസൂദനൻ തന്റെ കുറിപ്പിൽ ആരോപിക്കുന്നു. എന്നാൽ, ഈ വിശദീകരണത്തെ പരിഹാസത്തോടെയാണ് പാർട്ടി അനുഭാവികൾ നേരിടുന്നത്.

Cyber ​​comrades turn and stab Following the defeat the ranks Pongala is under TI Madhusudhanan post

അഹങ്കാരത്തിനേറ്റ തിരിച്ചടി: "നിങ്ങളുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും തൻപ്രമാണിത്തത്തിനും കിട്ടിയ ഒരടിയാണിത് കൂട്ടുകാരാ" എന്നാണ് ഒരു പാർട്ടി അനുഭാവിയായ രജിൽ രാമൻ കമന്റ് ചെയ്തിരിക്കുന്നത്.

Cyber ​​comrades turn and stab Following the defeat the ranks Pongala is under TI Madhusudhanan post 1

കുഞ്ഞികൃഷ്ണനോടും ധനരാജിനോടും മാപ്പ് പറഞ്ഞ് തടി കൈച്ചലാക്കാൻ നോക്കണമെന്നും സഖാക്കൾ ഉപദേശിക്കുന്നു.

 സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണക്കാരായ പയ്യന്നൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അഭിനന്ദിച്ചുകൊണ്ട് അണികൾ തന്നെ രംഗത്തെത്തിയത് നേതൃത്വത്തിന് കനത്ത പ്രഹരമായി.

പാലൂട്ടി വളർത്തിയ സൈബർ പോരാളികൾ തന്നെ സ്ഥാനാർത്ഥിക്കെതിരെ തിരിഞ്ഞത് പയ്യന്നൂരിലെ സി.പി.ഐ.എമ്മിനുള്ളിൽ പുകയുന്ന വലിയ പൊട്ടിത്തെറികളുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

Tags