തൃച്ചംബരം ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം

Centuries-old tradition at Trichambaram temple

തളിപ്പറമ്പ് : തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവാചാരങ്ങളിൽ ഏറെ കൗതുകമുണർത്തുന്ന ഒരു ചടങ്ങാണ് “അന്യായം പറയൽ”. തൃച്ചംബരത്തപ്പനും മഴൂരപ്പനും എഴുന്നെള്ളിച്ചെത്തുന്ന വേളയിൽ ചെങ്ങളാവാര്യർ തളിക്കലവുമായി തിരുമുമ്പിൽ എത്തി “അന്യായം” എന്ന് മൂന്നു പ്രാവശ്യം ഉച്ചരിക്കുന്നൊരു കാഴ്ചയുണ്ട് .   തൃച്ചംബരത്തപ്പനോടും ധർമ്മികുളങ്ങര അപ്പനോടും മൂവായിരം ചെല്ലും പെരുമ്പല്ലൂർ ഗ്രാമത്തോടുമായി ബോധിപ്പിക്കുന്ന ഈ അന്യായം പറയുന്നതിന്റെ പിന്നിൽ ഒരു ചരിത്രസ്മരണയും വിശ്വാസവും നിലനിൽക്കുന്നുണ്ട്

tRootC1469263">

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാചാരങ്ങളിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ് “അന്യായം പറയൽ”.ആദ്യകാലം മുതൽ  ക്ഷേത്രത്തിലെ കാരായ്മ വഹിച്ചിരുന്ന ചെങ്ങള വീട്ടിലെ വാര്യർ കുടുംബവുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവമാണ് ഈ ആചാരത്തിന് പിന്നിലെ ചരിത്രം

Centuries-old tradition at Trichambaram temple

ഏകദേശം 300 ഓളം വർഷങ്ങൾക്ക് മുൻപ്  ചെങ്ങളാ വീട്ടിലെ കാരണവർ നായ്ക്കാലിയെന്ന സ്ഥലത്ത് താമസമുള്ള തന്റെ സഹോദരിയുടെ ഭവനത്തിലേക്ക് പോയി വരാൻ പുറപ്പെട്ടതായിരുന്നു. മുണ്ടും, മേൽമുണ്ടും, ഓലക്കുടയും, കവടി സഞ്ചിയുമായിരുന്നു വേഷം. പെരുവളത്ത്പറമ്പ് എന്ന സ്ഥലത്തെത്തിയപ്പോൾ കുറച്ചകലെ ഒരു മഞ്ചലിൽ യാത്ര പോവുകയായിരുന്ന ഉണ്ണിക്കോരൻ എന്ന നാടുവാഴി നമ്പ്യാർ വാര്യരെയും കൈവശമുള്ള സഞ്ചിയും കണ്ടു. സഞ്ചിയിൽ പണമായിരിക്കുമെന്ന് കരുതി അത് കൈക്കലാക്കി വരുവാൻ നമ്പ്യാർ തന്റെ മഞ്ചൽ വാഹകരെ അയച്ചു. 

അവർ വാര്യരെ വെട്ടിക്കൊന്ന് അടുത്തുള്ള ഒരു പൊട്ടൻകുഴിയിൽ തളളിയിട്ട് സഞ്ചികൊണ്ടുവന്ന് യജമാനനെ ഏല്പിച്ചു. ആ സഞ്ചിയിൽ കവടിയാ ണെന്ന് മനസ്സിലാക്കി നാടുവാഴി ആ സഞ്ചിയും ആ കുഴിയിൽ ഉപേക്ഷിച്ചുവരുവാൻ കല്പിച്ചു. വാര്യരുടെ വീട്ടിലുള്ള ശേഷക്കാർ കേട്ടുകേൾവിയിലൂടെ പൈശാചികമായ ഈ കൊലപാതക വിവരമറിഞ്ഞു. 

ഈ ദുരന്തവാർത്ത അറിഞ്ഞ വാര്യർ കുടുംബത്തിന് നീതി തേടാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. അവർ ഈ സങ്കടം തൃച്ചംബരത്തപ്പനോടുതന്നെ ബോധിപ്പിക്കുകയായിരുന്നു. വാരിയരുടെ ഒരു പെങ്ങൾ ദിവസവും കുളത്തിൽ മുങ്ങി ഈറനോടുകൂടി ക്ഷേത്രനടയിൽ വന്ന് ഈ അന്യായം ബോധിപ്പിക്കുക പതിവായി. 
അൽപകാലത്തിനുശേഷം നാടുവാഴിയുടെ കുടുംബത്തിൽ അപമൃത്യുവും അകാലമരണങ്ങളും സംഭവിക്കാനാരംഭിച്ചു. പ്രശ്നം വെച്ചപ്പോൾ തൃച്ചംബരത്തപ്പൻ കോപത്തിലാണെന്നും, തന്റെ വാര്യരെ അകാരണമായി വധിച്ചതിന്റെ ഫലമാണ് ഇതെന്നുമാണ് കണ്ടെത്തിയത്. ഒടുവിൽ പരിഹാരമായി സ്വർണ്ണപ്രതിമയും തളിക്കലവും മറ്റു സമർപ്പണങ്ങളും ക്ഷേത്രത്തിൽ സമർപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടു. എന്നാൽ ആ പ്രതിമ ഉരിയാടാത്തതിനാൽ അവ കുളത്തിൽ ജലാധിവാസം ചെയ്യുകയായിരുന്നു.

Centuries-old tradition at Trichambaram temple

ഇതോടെ വാര്യർ കുടുംബത്തിന്റെ സങ്കടം അവസാനിച്ചുവെന്ന് കരുതിയെങ്കിലും , തൃച്ചംബരത്തപ്പനു അന്യായം പറയൽ എന്നും കേൾക്കണമെന്നുണ്ടായതുകൊണ്ട് അത് ഓർമ്മപ്പെടുത്തുവാനെന്നവണ്ണം വാര്യത്ത് പല ദുരിതങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. പ്രശ്നം വഴി ചിന്തിച്ചതിൽ തമ്പുരാന്റെ ആവശ്യം മനസ്സിലാക്കി പ്രശ്ന വിധി പ്രകാരം തറവാട്ട് കാരണവർ ക്ഷേത്രനടയിൽ ദിവസവും അന്യായം ബോധിപ്പിക്കുക പതിവായി. 

കാലക്രമേണ ഈ പ്രവൃത്തിയിൽ ഉപേക്ഷവരുകയും അപ്പോഴൊക്കെ വാര്യത്ത് ദുർനിമിത്തങ്ങൾ ഉണ്ടാവുകയും പതിവായി. പ്രശ്നം വെച്ച് പ്രയാസങ്ങൾ ഭഗവാനെ ബോധിപ്പിക്കുകയും പ്രതിവിധിയായി പൂക്കോത്ത്നടയിൽ ഉത്സവങ്ങളുള്ള ദിവസങ്ങളിൽ മാത്രം അന്യായം പറയൽ മതിയെന്നും, പറയുന്നത് കാരണവർ തന്നെ വേണമെന്നില്ല, തറവാട്ടിലെ ഒരു കുട്ടി പറഞ്ഞാൽ പോലും മതിയെന്നും തൃച്ചംബരത്തപ്പൻ അനുവദിച്ചു. അതിൻ പ്രകാരമാണ് മുടങ്ങാതെ ഈ കൃത്യം നിർവഹിച്ചുവരുന്നത്. 

ഇന്നും തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവ വേളയിൽ, അന്യായം ചൊല്ലൽ  ചരിത്രവും വിശ്വാസവും ഓർമ്മിപ്പിക്കുന്ന ഒരു അപൂർവ ആചാരമായി തുടരുകയാണ്.

Tags