തളിപ്പറമ്പിൽ 'അട്ടിമറി' വിജയം ഉറപ്പിച്ച് യുഡിഎഫ് ; ഫലം വരും മുൻപേ നഗരത്തിൽ ടി.കെ. ഗോവിന്ദന് അഭിവാദ്യ ബോർഡുകൾ !

UDF secures 'sweeping' victory in Taliparamba; T.K. Govindan's greeting boards in the city even before the results are out!

എൽഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇതിന്റെ ഭാഗമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ 'നിയുക്ത എംഎൽഎ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ അഭിവാദ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

 തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, തളിപ്പറമ്പ് മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം ക്ലൈമാക്സിലേക്ക്. എൽഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇതിന്റെ ഭാഗമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ 'നിയുക്ത എംഎൽഎ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ അഭിവാദ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

UDF secures 'sweeping' victory in Taliparamba; T.K. Govindan's greeting boards in the city even before the results are out! 1

സിറ്റിംഗ് എംഎൽഎ എം.വി. ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് മാറിയതോടെയാണ് തളിപ്പറമ്പിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടത്. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി പത്നിയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമള ടീച്ചർ എത്തിയതോടെ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. 1970-ൽ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തിൽ ആഞ്ഞടിച്ചാൽ എൽഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.

tk govindhan road show

യുഡിഎഫ് താവളത്തിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. സിപിഎം വിട്ടു വന്ന ടി.കെ. ഗോവിന്ദനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി യുഡിഎഫ് അംഗീകരിച്ചതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കൊയ്യും ജനാർദ്ദനൻ വിമത സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ടി.കെ. ഗോവിന്ദൻ കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നേതൃത്വം തള്ളിയതോടെയാണ് ജനാർദ്ദനൻ ഉറച്ചുനിൽക്കാൻ തീരുമാനിച്ചത്. പ്രചാരണ രംഗത്ത് ജനാർദ്ദനൻ സജീവമാണെങ്കിലും, യുഡിഎഫ് പ്രവർത്തകർ അദ്ദേഹത്തിനെതിരെ പരസ്യമായി പ്രതികരിക്കാത്തത് വോട്ട് ചോർച്ചയുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് നേതൃത്വം.

UDF secures 'sweeping' victory in Taliparamba; T.K. Govindan's greeting boards in the city even before the results are out! 3

ഇടതുമുന്നണി പ്രധാനമായും ഉയർത്തിക്കാട്ടുന്നത് ചിഹ്നത്തിലെ ആശയക്കുഴപ്പമാണ്. ടി.കെ. ഗോവിന്ദന്റെ ചിഹ്നമായ 'ഗ്യാസ് സിലിണ്ടർ' വോട്ടിംഗ് മെഷീനിൽ ഏഴാം സ്ഥാനത്താണ്. ഇത് സാധാരണ വോട്ടർമാരെ ബാധിക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. എന്നാൽ, പ്രചാരണ സമയത്തിന്റെ ഭൂരിഭാഗവും വോട്ടർമാരെ ചിഹ്നം പഠിപ്പിക്കാനായി മാറ്റിവെച്ച യുഡിഎഫ്, ഈ വെല്ലുവിളിയെ അതിജീവിച്ചുവെന്ന് അവകാശപ്പെടുന്നു.

യുഡിഎഫ് വിമതൻ പിടിച്ചെടുക്കുന്ന വോട്ടുകളിലും പാർട്ടി കേഡർ വോട്ടുകളിലും എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുമ്പോൾ, ഇടതുപക്ഷത്തെ വിള്ളലുകൾ വോട്ടായി മാറുമെന്നും അട്ടിമറി വിജയം ഉറപ്പാണെന്നും യുഡിഎഫ് കരുതുന്നു. ശക്തമായ ത്രികോണ പോരാട്ടം കാഴ്ചവെക്കുന്ന ബിജെപി പിടിക്കുന്ന വോട്ടുകളും മണ്ഡലത്തിൽ നിർണ്ണായകമാകും.

സ്വന്തം വോട്ടുകളിലുണ്ടാകുന്ന ചോർച്ച സിപിഎമ്മിന് വലിയ തലവേദനയാണ്. അതേസമയം, ഫലം പ്രഖ്യാപിക്കുന്നതിന് മുൻപേ 'വിജയിയെ' പ്രഖ്യാപിച്ച യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇത്തവണ തളിപ്പറമ്പ് ആർക്കൊപ്പം നിൽക്കും? കാത്തിരുന്ന് കാണാം.

T.K. Govindan's greeting boards in the city even before the results are out! 7