രണ്ടു പങ്കാളികള്‍ക്കും ഒരേ സമയം രതിമൂര്‍ച്ഛയിലെത്താന്‍ ചില വഴികളിതാ
രതിമൂര്‍ച്ഛയിലെത്താന്‍ ആളുകള്‍ വ്യത്യസ്ത സമയമെടുക്കുന്നതിനാല്‍ ഒരേസമയം രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പലരും കരുതുന്നു.
ലൈംഗികബന്ധത്തില്‍ രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസമെന്നത് എല്ലാവര്‍ക്കും അനുഭവപ്പെടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് പങ്കാളികള്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ ലഭിക്കുകയെന്നതും പ്രധാനമാണ്.
വ്യത്യസ്ത ആളുകള്‍ക്ക് രതിമൂര്‍ച്ഛയിലെത്താന്‍ വ്യത്യസ്ത സമയമെടുക്കുമെങ്കിലും ഒരുമിച്ച് രതിമൂര്‍ച്ഛ സാധ്യമാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനു പുറമേ, ഒരുമിച്ചുള്ള രതിമൂര്‍ച്ഛയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.
രതിമൂര്‍ച്ഛയിലെത്താന്‍ ആളുകള്‍ വ്യത്യസ്ത സമയമെടുക്കുന്നതിനാല്‍ ഒരേസമയം രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പലരും കരുതുന്നു. എന്നിരുന്നാലും, ഇത് കൈവരിക്കാനാകും. പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് രതിമൂര്‍ച്ഛയിലെത്തുന്നത്. വ്യത്യസ്ത സ്ത്രീകള്‍ വ്യത്യസ്ത സമയങ്ങളില്‍ രതിമൂര്‍ച്ഛയിലെത്തുന്നത് അവരുടെ രതിമൂര്‍ച്ഛ അനുഭവിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ്. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കാന്‍ പുരുഷന്മാര്‍ എടുക്കുന്ന സമയത്തേക്കാള്‍ 15 മിനിറ്റ് കൂടുതല്‍ സമയമെടുക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ കൈവരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. യുഎസിലെ മെഡ്ലൈന്‍ പ്ലസില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത് 10-15 ശതമാനം സ്ത്രീകള്‍ക്ക് ഒരിക്കലും രതിമൂര്‍ച്ഛ ഉണ്ടായിട്ടില്ലെന്നാണ്.
ഒരു വ്യക്തിക്ക് അവരുടെ സ്ത്രീ പങ്കാളിയുടെ സമയവുമായി പൊരുത്തപ്പെടുന്നതിന് വേഗത കുറയ്‌ക്കേണ്ടതുണ്ട്. രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതിന് മുമ്പ് ഉത്തേജനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഒരുപോലെ കടന്നുപോകണം.
ഒരേസമയം രതിമൂര്‍ച്ഛയിലെത്താന്‍ ലൈംഗിക ബന്ധത്തിന് മുന്‍പുള്ള ആശയവിനിമയം പ്രധാനമാണ്. എങ്കില്‍ മാത്രമേ ഇരുവര്‍ക്കും ഒരേ സമയം രതിമൂര്‍ച്ഛയിലെത്താന്‍ കഴിയൂ. പങ്കാളിക്കുവേണ്ടി എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത് വേഗത കുറയ്ക്കാനോ വേഗത കൂട്ടാനോ സഹായിക്കും. പരസ്പരം നന്നായി ആശയവിനിമയം നടത്തുന്നവര്‍ക്ക് ഒരേസമയം രതിമൂര്‍ച്ഛയിലെത്താം.
ഒരേസമയമുള്ള രതിമൂര്‍ച്ഛയ്ക്ക് ഫോര്‍പ്ലേയും വളരെ പ്രധാനമാണ്. സ്ത്രീകളെ ക്ലൈമാക്‌സില്‍ സഹായിക്കുന്നതില്‍ ഫോര്‍പ്ലേ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സെക്‌സിനിടെ ക്ലിറ്റോറിസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് പലപ്പോഴും സ്ത്രീകളെ വേഗത്തില്‍ ക്ലൈമാക്‌സിലെത്താന്‍ സഹായിക്കുന്നു. സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അവകാശപ്പെടുന്നത് സ്ത്രീ ലൈംഗിക സുഖത്തിന്റെ കേന്ദ്രം ക്ലിറ്റോറിസിലാണ് എന്നാണ്. സ്ത്രീകള്‍ സാധാരണയായി ക്ലൈമാക്സിന് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍, പെനിട്രേറ്റീവ് ഇണചേരല്‍ ആരംഭിക്കുന്നതിന് മുമ്പ് ഫോര്‍പ്ലേയുടെ രൂപത്തിലുള്ള ഉത്തേജനം സമയവുമായി പൊരുത്തപ്പെടാന്‍ സഹായിക്കും.
സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത രീതിയിലാണ് രതിമൂര്‍ച്ഛ അനുഭവിക്കുന്നത്. ഒരേ സമയം ക്ലൈമാക്സ് വേണമെങ്കില്‍ സമയത്തിന്റെ വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇതിലൂടെ പരസ്പരം സഹായിക്കാനും ഉത്തേജിപ്പിക്കാനും കഴിയും. എന്നാല്‍ നിങ്ങള്‍ രതിമൂര്‍ച്ഛയോട് വളരെ അടുത്ത് വരുന്നുണ്ടെന്ന് തോന്നുമ്പോള്‍, പങ്കാളിക്ക് സമയമെടുക്കുമെങ്കില്‍ വേഗത കുറയ്ക്കാന്‍ ശ്രമിക്കാം. പങ്കാളിയെ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വേഗത കുറയ്ക്കുന്നതാണ് അഭികാമ്യം. പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം രതിമൂര്‍ച്ഛ മന്ദഗതിയിലാക്കാന്‍ പല സമീപനങ്ങളുണ്ട്.
സ്വന്തം രതിമൂര്‍ച്ഛയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരേസമയം ക്ലൈമാക്‌സ് അസാധ്യമായ ഒരു കാര്യമായി തോന്നിയേക്കാം. പങ്കാളിയോടൊപ്പം ഈ സമയം ആസ്വദിക്കുന്നതും അവര്‍ക്ക് എന്താണ് ആവശ്യമെന്ന് അറിയുന്നതും അവരുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കുന്നതും ഒഴുക്കിനൊപ്പം പോകുന്നതുമാണ് നല്ലത്. അങ്ങിനെയെങ്കില്‍ ഒരേസമയം രതിമൂര്‍ച്ഛ നേടുന്ന ഘട്ടത്തിലെത്തും.
ഒരു ലൂബ് ഉപയോഗിക്കുന്നത് വേഗത്തില്‍ രതിമൂര്‍ച്ഛ കൈവരിക്കാന്‍ സഹായിച്ചേക്കാം. ഇത് സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കും. പങ്കാളിയുമായി സമയം പൊരുത്തപ്പെടുത്താന്‍ ഇത് ഉപകരിക്കും.
പരസ്പരം സ്വയംഭോഗം ചെയ്യുന്നതും ഒരേസമയം ക്ലൈമാക്‌സ് നേടാന്‍ സഹായിക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ആളുകള്‍ സ്വയം അല്ലെങ്കില്‍ പരസ്പരം ശരീരത്തില്‍ ഉത്തേജനത്തില്‍ ഏര്‍പ്പെടുന്നതാണ് പരസ്പര സ്വയംഭോഗം എന്നാണ്. ഒരേസമയം രതിമൂര്‍ച്ഛ കൈവരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് ലൈംഗിക ബന്ധത്തിന് പകരമാകാം.
ഒരേസമയമുള്ള രതിമൂര്‍ച്ഛയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. പങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ ഇത് സഹായിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഒരേ സമയം രതിമൂര്‍ച്ഛയിലെത്തുന്നത് മികച്ച ലൈംഗിക, മാനസികാരോഗ്യ സംതൃപ്തി എന്നിവയ്ക്ക് കാരണമാകുമെന്ന് ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ലൈംഗിക സുഖം കൂടാതെ, രതിമൂര്‍ച്ഛയ്ക്ക് മറ്റ് പല ഗുണങ്ങളും ഉണ്ട്. ഇത് വേദന ഒഴിവാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും നന്നായി ഉറങ്ങാനും സഹായിക്കും.