ത്രഡ് സമൂസ നിങ്ങളും ട്രൈ ചെയ്‌തോ? അതിവേഗം വൈറലായി വീഡിയോ, ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് 10 കോടിയോളം ആളുകള്‍

thread samosa
thread samosa

സമൂസ എന്ന പലഹാരം ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വമായിരിക്കും. പുറത്ത് ക്രിസ്പി ക്രസ്റ്റും ഉള്ളില്‍ മസാലകൂട്ടുകളാല്‍ രുചികരമായ ചേരുവകള്‍ നിറച്ച സമൂസകള്‍ ഇന്ത്യന്‍ ഭക്ഷണശാലകളില്‍ അതിവേഗം വിറ്റഴിക്കപ്പെടുന്ന പലഹാരമാണ്.

ക്ലാസിക് ആലു സമൂസകള്‍ കൂടാതെ, പലതരം സമൂസകളും ഭക്ഷണപ്രിയരെ ആകര്‍ഷിക്കുന്നുണ്ട്. അടുത്തിടെ, വളരെ പ്രത്യേകതയുള്ള മറ്റൊരു സമൂസയുടെ പാചകക്കുറിപ്പ് കോടിക്കണക്കിന് ആളുകളാണ് കണ്ടത്.

ഇതിന്റെ സ്വാദിനേക്കാള്‍ രൂപമാണ് ഏവരേയും ആകര്‍ഷിച്ചത്. ഇന്നുവരെ കണ്ടിട്ടുള്ള പരമ്പരാഗത രൂപത്തില്‍ നിന്നും ഭിന്നമായി ത്രികോണാകൃതിയില്‍ ത്രഡുകളാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഈ സമൂസ.

വൈറലായ ഇന്‍സ്റ്റാഗ്രാം റീലില്‍, വ്‌ലോഗര്‍ ശ്രദ്ധാപൂര്‍വ്വം പരത്തിയ മാവ് ത്രഡ് രൂപത്തിലേക്ക് ഡിസൈന്‍ ചെയ്യുന്നത് കാണാം. യുവതി രണ്ട് വശങ്ങളിലേക്കും സ്ലിറ്റുകള്‍ ഉണ്ടാക്കുന്നു. സ്ലിറ്റുകളുടെ മൂലകള്‍ പരസ്പരം തൊടാതെയാണ് മുറിക്കുന്നത്.

പിന്നീട് ത്രികോണത്തിന്റെ ഒരു ഭാഗത്ത് സ്റ്റഫിംഗ് നിറയ്ക്കുകയും മറുഭാഗംകൊണ്ട് ത്രഡ് രൂപത്തില്‍ പൊതിയുകയും ചെയ്യുന്നു. ഈ രീതിയില്‍ ഡസൈന്‍ ചെയ്യുന്നതിനാല്‍ സാധാരണ സമൂസകളേക്കാള്‍ അല്‍പ്പം കൂടുതല്‍ ക്രിസ്പി ക്രസ്റ്റ് നല്‍കാന്‍ സാധ്യതയുണ്ട്.

സമൂസയിലെ ചേരുവകളും വ്‌ലോഗര്‍ പങ്കുവെച്ചു. ത്രെഡ് സമൂസ... ഹോളി സ്‌പെഷ്യല്‍ എന്നാണ് അടിക്കുറിപ്പ് നല്‍കിയത്.

വേവിച്ച ഉരുളക്കിഴങ്ങ്, വേവിച്ച ഗ്രീന്‍ പീസ്, കുരുമുളക്, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, ആംചൂര്‍ പൊടി, മല്ലിയില. 2 കപ്പ് ഓള്‍-പര്‍പ്പസ് മൈദ, 2 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ, 1/2 ടീസ്പൂണ്‍ അജ്വെയ്ന്‍, ഉപ്പ്, വെള്ളം. മൂടിവെച്ച് മാവ് 30 മിനിറ്റിനുശേഷമാണ് സമൂസയുണ്ടാക്കാനായി പുറത്തെടുക്കുന്നത്.

ഇതുവരെ 10 കോടിയോളം ആളുകള്‍ ഈ സമൂസ ഉണ്ടാക്കുന്ന വീഡിയോ കണ്ടുകഴിഞ്ഞു. യുവതിയുടെ സര്‍ഗാത്മകതയ്ക്കും ഭാവനയ്ക്കും എങ്ങുനിന്നും പ്രശംസയാണ്. വ്യത്യസ്തത തേടുന്നവര്‍ക്ക് അവര്‍ ഒരു വഴികാട്ടിയാകുമെന്നും പരമ്പരാഗത പലഹാരങ്ങളിലെല്ലാം ഈ രീതിയില്‍ മാറ്റമെത്തുമെന്നും കരുതുന്നവരുണ്ട്.

 

Tags