ഇതൊക്കെയാണ് റിയല്‍ കേരള സ്‌റ്റോറി, അബ്ദുള്‍ റഹീമിനായി കൈകോര്‍ത്തത് നാനാജാതി മതസ്ഥര്‍, മലയാളി പൊളിയാണ്, കുത്തിത്തിരിപ്പ് ഇവിടെ ഏശില്ല

abdul rahim
abdul rahim

കൊച്ചി: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത് ഒറ്റക്കെട്ടായി ലോകമെമ്പാടുമുള്ള മലയാളികള്‍. 10 ദിവസത്തിനുള്ളില്‍ 34 കോടി രൂപ നല്‍കണമെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കു മുന്‍പേ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയവഴിയും മാധ്യമങ്ങള്‍ വഴിയും നടത്തിയ കാമ്പയിനിലൂടെ 30 കോടിയിലധികം രൂപ സമാഹരിച്ചു.

tRootC1469263">

അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്. ഇതുവരെ ലഭിച്ച പണം ഓഡിറ്റ് ചെയ്യാനാണ് തീരുമാനം. ദയാധനം ഏപ്രില്‍ 16നകം നല്‍കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഇത്രയും തുക സ്വരൂപിക്കാനാകുമെന്നാണ് സന്നദ്ധ കൂട്ടായ്മയുടെ പ്രതീക്ഷ.

ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് റഹീം. അബദ്ധത്തില്‍ സൗദി പൗരന്റെ രോഗിയായ മകന്‍ മരിച്ചതിനെ തുടര്‍ന്നാണ് ജയിലിലാകുന്നത്. പിന്നീട് മോചനത്തിനായി പല വഴികളും തേടിയെങ്കിലും വധശിക്ഷയില്‍ നിന്നും ഇളവു നേടാനായില്ല. ഇതോടെയാണ് മോചനത്തിനായുള്ള ദയാധനത്തിനായി സന്നദ്ധ കൂട്ടായ്മ രൂപീകരിച്ചത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
 
അടുത്തിടെ കേരളത്തിലെ ജനങ്ങളെ മോശക്കാരായി ചിത്രീകരിച്ച കേരള സ്‌റ്റോറി എന്ന സിനിമ വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ കൈകോര്‍ക്കുന്ന കാഴ്ച സിനിമയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള മറുപടികൂടിയായി. നാനാജാതി മതസ്ഥര്‍ ഒരു മനുഷ്യനുവേണ്ടി ഈരീതിയില്‍ ഒരുമിക്കുന്ന മനോരമായ കാഴ്ച ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അബ്ദുള്‍ റഹീമിനായി ഒരു കോടി രൂപ നല്‍കുകയും ശേഷിക്കുന്ന തുക സമാഹരിക്കുന്നതിനായി നേരിട്ടിറങ്ങുകയും ചെയ്ത ബോബി ചെമ്മണ്ണൂരും ജനങ്ങളുടെ സ്‌നേഹാദരം പിടിച്ചുപറ്റി.

Tags