സെക്‌സിലെ 69 പൊസിഷന്‍ പരീക്ഷിക്കുന്നതിന് മുന്‍പ് നിങ്ങള്‍ രണ്ടുവട്ടം ആലോചിക്കണം

Sex position

സെക്‌സില്‍ വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇതിനായി പല പൊസിഷനുകളും പരീക്ഷിക്കുന്നരുണ്ട്. അത്തരത്തിലൊരു പൊസിഷനാണ് 69. സെക്‌സിലെ 69 പൊസിഷന്‍ ഏറെ പ്രചാരത്തിലുള്ളതാണെങ്കിലും അത് പരീക്ഷിക്കുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളും പങ്കാളിയും ഒരേ സമയം പരസ്പരം ഇഴുകിച്ചേര്‍ന്നുള്ള ലൈംഗികബന്ധം രസകരമാണെങ്കിലും പലരും മനസ്സിലാക്കാത്ത ചില പ്രായോഗികമായ കാര്യങ്ങളുണ്ട്.

69 പൊസിഷന്‍ ഇരുവര്‍ക്കും ഒരേ സമയം സന്തോഷം ലഭിക്കില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ പ്രധാനകാര്യം പങ്കാളിക്ക് സന്തോഷം നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുമ്പോള്‍ ആ നിമിഷം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നതാണ്.

ഈ പൊസിഷനില്‍ ശരിയായ സുഖപ്രദമായ സ്ഥാനം കണ്ടെത്തുന്നതും ഒരു ജോലിയാണ്. ഏത് പൊസിഷനില്‍ കിടന്നാലും അല്‍പം കഴിയുമ്പോള്‍ ഇരുവരും തളര്‍ന്നുപോകും. മാത്രമല്ല, പങ്കാളികള്‍ക്ക് വ്യത്യസ്ത ഉയരങ്ങള്‍ ഉള്ളപ്പോള്‍ 69 പൊസിഷന്‍ ബുദ്ധിമുട്ടാണ്. ഒരാള്‍ ഉയരം കുറഞ്ഞതും മറ്റേയാള്‍ വളരെ ഉയരമുള്ളതുമാണെങ്കില്‍, ഈ പ്രവൃത്തി എളുപ്പമല്ല.

ലൈംഗികതയ്ക്ക്, പൊതുവെ തികഞ്ഞ സമയമോ പ്രായമോ ഇല്ലെന്നാണ് പറയാറുള്ളത്. ഇത് ഒരു മാനസികാവസ്ഥയാണ്. എന്നാല്‍ 69 പൊസിഷന് പ്രായം ഒരു ഘടകമാണ്. രണ്ടുപേരും ഊര്‍ജസ്വലരായിരുന്നാല്‍ മാത്രമേ ഈ പൊസിഷന്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.

ഈ പൊസഷനിലെ മറ്റൊരു പ്രശ്‌നമായി പലരും പറയുന്നത് ഇരുവര്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ഛ ഉണ്ടാകില്ലെന്നാണ്. സ്ത്രീകള്‍ ക്ഷമയുള്ളവരും സമയമെടുക്കുന്നവരുമാണ്. പുരുഷന്മാര്‍ നേരെ തിരിച്ചും. കൂടാതെ ഈ പൊസിഷന്‍ സ്ഥിരമായി പരീക്ഷിച്ചാല്‍ കഴുത്തുവേദന ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം.

Tags