സെക്‌സിന് ശേഷം ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്


ലൈംഗിക ബന്ധത്തിന് ശേഷം മിക്ക ആളുകളും സാധാരണയായി ചെയ്യുന്ന ചില തെറ്റുകള്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയില്ലാതെ ലൈംഗികത ആസ്വദിക്കാന്‍ കഴിയുമെന്ന് ഓരോരുത്തരും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സെക്സ് സെഷന്‍ ആസ്വാദ്യകരമാക്കാന്‍ അസ്വസ്ഥതയ്ക്കും വേദനയ്ക്കും കാരണമാകുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടിവരും.
ഇറുകിയ വസ്ത്രം ധരിച്ച് ഉറങ്ങരുത്
ലൈംഗിക ബന്ധത്തിന് ശേഷം ശരീരം ചൂടാകുകയും വിയര്‍ക്കുകയും ചെയ്യും. നൈലോണ്‍ അല്ലെങ്കില്‍ സിന്തറ്റിക് അടിവസ്ത്രം ധരിക്കുകയാണെങ്കില്‍, അത് ഉരച്ചിലുകള്‍ സൃഷ്ടിച്ചേക്കാം. നൈലോണ്‍ അടിവസ്ത്രങ്ങള്‍ യോനിയിലെ സ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാക്കിയേക്കാം. ആരോഗ്യം നിലനിര്‍ത്താന്‍ കോട്ടണ്‍ നൈറ്റ്വെയര്‍ ധരിക്കുക.

സോപ്പ് പയോഗിച്ച് യോനി കഴുകരുത്
സെക്സിന് ശേഷം യോനി ചെറുചൂടുള്ള വെള്ളത്തില്‍ വൃത്തിയാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. ലൈംഗിക ബന്ധത്തിന് ശേഷം ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആകുമെന്നതിനാല്‍ വാഷുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എല്ലാ സാഹചര്യങ്ങളിലും, പ്രത്യേകിച്ച് സെക്സിന് ശേഷം ഡച്ചിംഗ് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
വൈപ്പുകള്‍ ഉപയോഗിക്കരുത്
വൈപ്പുകളില്‍ കൃത്രിമ സുഗന്ധങ്ങളും പ്രിസര്‍വേറ്റീവുകളും നിറഞ്ഞിരിക്കുന്നു. ഇവ ഉപയോഗിക്കുന്നത് അണുബാധകള്‍ക്കും തിണര്‍പ്പുകള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം.
ലൈംഗിക കളിപ്പാട്ടങ്ങള്‍ എപ്പോഴും വൃത്തിയാക്കുക
സെക്സ് ടോയ്സ് ലൈംഗിക ആസ്വാദനത്തിന് ശേഷം വൃത്തിയായി സൂക്ഷിക്കുക. സെക്സിന് ശേഷം വൃത്തിയാക്കിയില്ലെങ്കില്‍ അണുബാധയ്ക്ക് കാരണമാകും.
കൈ കഴുകുക
ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതിനാല്‍ കൈ കഴുകേണ്ടത് പ്രധാനമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ബാക്ടീരിയ അണുബാധകള്‍ ഉണ്ടാകാം.
ചൂടുള്ള ബബിള്‍ ബാത്ത് ഒഴിവാക്കുക
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സെക്സിന് ശേഷമുള്ള ഒരു മികച്ച പ്ലാനാണെന്ന് തോന്നുമെങ്കിലും ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചൂടുവെള്ളത്തിലുള്ള കുളി ബാക്ടീരിയയെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.