ഈ രഹസ്യങ്ങള്‍ ഒരിക്കലും നിങ്ങളുടെ ഭാര്യയോട് പറയരുത്, പറഞ്ഞാല്‍ പണി പിറകെവരും
നിങ്ങളുടെ ഭാര്യയോട് എല്ലാം തുറന്നുപറയുന്നത് എല്ലായ്‌പ്പോഴും നല്ല ആശയമാണ്. ഇത് നിങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സഹായിക്കുമെങ്കിലും ചിലപ്പോഴെല്ലാം ഈ തുറന്നുപറച്ചില്‍ ഇരുവരുമുള്ള അകല്‍ച്ചയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഭാര്യ ഒരിക്കലുമറിയില്ലെന്ന് കരുതുന്ന ചില രഹസ്യങ്ങള്‍ തുറന്നുപറയാതിരിക്കുന്നതാകും കുടുംബന്ധങ്ങള്‍ തകരാതിരിക്കാന്‍ നല്ലത്.
tRootC1469263">നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിങ്ങളുടെ ഭാര്യയെക്കുറിച്ച് മുമ്പ് ചില മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഇത് തുറന്നുപറയുന്നത് പിന്നീട് ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ടാക്കും.
നിങ്ങളുടെ സുഹൃത്തുക്കള്‍ ഭാര്യയെക്കുറിച്ച് മോശമായ വാക്കുകള്‍ പറഞ്ഞിട്ടുണ്ടാകാം. അവര്‍ അത് അവതരിപ്പിച്ച രീതിയില്‍ നിങ്ങള്‍ ഭാര്യയോട് പറയുകയാണെങ്കില്‍ സുഹൃത്തുമായും ഭാര്യയുമായും ഒരേസമയം അകലാനുള്ള വഴിതുറക്കലിന് കാരണമാകും.
ഭാര്യയോട് വഴക്കിടുമ്പോള്‍ അവരെക്കുറിച്ചുള്ള മോശം ചിന്തകള്‍ പുറത്തുപറയാതിരിക്കുക. കലഹസമയത്ത് മനസ്സിലുള്ളതെല്ലാം പറഞ്ഞാല്‍ ഭാര്യയെ വല്ലാതെ വേദനിപ്പിക്കുകയും എക്കാലവും അത് മനസില്‍ സൂക്ഷിക്കുകയും ചെയ്യും.
വിവാഹിതനാണെങ്കിലും നിങ്ങളെ പ്രണയിക്കുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള സ്ത്രീകളെ ശ്രദ്ധിച്ചേക്കാം. എന്നാല്‍, ഭാര്യയോട് ഇതിനെക്കുറിച്ച് പറയാന്‍ ശ്രമിക്കരുത്. ഇതിനെക്കുറിച്ച് ഭാര്യയോട് പറഞ്ഞാല്‍, അത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നില്ല. മാത്രമല്ല ഭാര്യ നിങ്ങളെ നിരന്തരം സംശയിക്കാനും അത് ഇടയാക്കും.
വിവാഹിതനാകുന്നതിന് മുമ്പുള്ള പ്രണയത്തെക്കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചും ഭാര്യയോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒഴിവാക്കുകയാകും നല്ലത്. ഭാര്യയ്ക്ക് അത്തരം രഹസ്യങ്ങള്‍ ലഭിക്കുന്നത് സംശയങ്ങള്‍ക്കിടയാക്കും. പിന്നീട് കലഹിക്കുമ്പോള്‍ ഭാര്യ ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്താനും ഇടയുണ്ട്.
.jpg)


