നിങ്ങളുടെ കുട്ടികള്‍ ജീവിതവിജയം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?, എങ്കില്‍ ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കിയാല്‍ മതി


ജീവിത നൈപുണ്യവും പ്രായോഗിക പരിജ്ഞാനവും അക്കാദമിക നേട്ടങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തില്‍, ഭാവിയിലെ വിജയത്തിനായി തങ്ങളുടെ കുട്ടികളെ മികച്ച രീതിയില്‍ പ്രാപ്തരാക്കാന്‍ കഴിയുന്നത് മാതാപിതാക്കള്‍ക്കാണ്. ഭാവിയില്‍ നിങ്ങളുടെ കുട്ടിയുടെ വിജയം ഉറപ്പാക്കാന്‍, ചില ശീലങ്ങള്‍ അവരെ വീട്ടില്‍ പഠിപ്പിക്കുക.
tRootC1469263">ഭക്ഷണം തയ്യാറാക്കല്‍, ഭക്ഷ്യ സുരക്ഷ, പാചകം എന്നിവയുടെ അടിസ്ഥാനകാര്യങ്ങള്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാം. അതിലൂടെ അവര്‍ക്ക് സ്വയം ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാനും അവരുടെ ജീവിതകാലം മുഴുവന്‍ നല്ല ഭക്ഷണശീലങ്ങളെ പിന്തുടരാനും സാധിക്കും.
നിങ്ങളുടെ കുട്ടികളെ അവരുടെ ചുമതലകള്‍ സന്തുലിതമാക്കാനും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ടൈം മാനേജ്‌മെന്റ് കഴിവുകള്‍ പഠിപ്പിക്കുക. ഈ കഴിവുകളില്‍ ഷെഡ്യൂളുകള്‍ ഉണ്ടാക്കുക, ചെയ്യേണ്ട കാര്യങ്ങളില്‍ മുന്‍ഗണനകള്‍ ക്രമീകരിക്കുക, സമയപരിധിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കുട്ടികളില്‍ സ്വയം പര്യാപ്തതയുണ്ടാക്കുയെന്നത് പ്രധാന കാര്യമാണ്. ഇതിനായി അവരുടെ വസ്ത്രങ്ങള്‍ മടക്കിവെക്കാന്‍ പറയുക, മുറി ക്രമീകരിക്കുക തുടങ്ങിയ വീട്ടുജോലികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുട്ടിയില്‍ ഉത്തരവാദിത്തവും സ്വയം അച്ചടക്കവും വളര്‍ത്തുക. ഇത് അവരെ വൃത്തിയുടെയും ഉത്തരവാദിത്തത്തിന്റേയും മൂല്യം പഠിപ്പിക്കും.
സാമ്പത്തിക സ്വാതന്ത്ര്യത്തിനും ജ്ഞാനപൂര്‍വമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനും അവരെ പ്രാപ്തരാക്കുക. ബജറ്റ്, സമ്പാദ്യം എന്നിവ ശീലമാക്കുക.
വീട്ടിലെ അറ്റകുറ്റപണിക്കായും കുട്ടികളെ ഒപ്പം ചേര്‍ക്കണം. ബള്‍ബുകള്‍ മാറ്റിസ്ഥാപിക്കുക, ചോര്‍ച്ച പരിഹരിക്കുക, ചെറിയ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ലളിതമായ ഹോം മെയിന്റനന്‍സ് എങ്ങനെ നിര്‍വഹിക്കാമെന്ന് കുട്ടിയെ പഠിപ്പിക്കുക. വീടിന് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത് അവരെ സഹായിക്കും.
ചെടികള്‍ എങ്ങനെ നട്ടുപിടിപ്പിക്കണം, പരിപാലിക്കണം, വളര്‍ത്തണം എന്നിവയിലും പ്രോത്സാഹനം നല്‍കുക. പാരിസ്ഥിതിക ഉത്തരവാദിത്തബോധം പകര്‍ന്നുനല്‍കാം. ഭക്ഷണം അവരുടെ മേശയിലേക്ക് എങ്ങനെ വരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
കുട്ടികള്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ പരിശീലനം നല്‍കുക. പ്രഥമ ശുശ്രൂഷയുടെയും അടിയന്തര നടപടിക്രമങ്ങളുടെയും അടിസ്ഥാനകാര്യങ്ങളും പ്രാധാന്യവും അവരെ പഠിപ്പിച്ചുകൊണ്ട് വളര്‍ത്തുക. സിപിആര്‍, ചെറിയ പരിക്കുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവ കുട്ടികളെ പരിശീലിപ്പിക്കുക.
കുട്ടികള്‍ക്ക് അവര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ ശ്രദ്ധയുണ്ടാക്കിയെടുക്കണം. ബട്ടണുകള്‍, വസ്ത്രങ്ങളിലെ കീറലുകള്‍ ഇവയെല്ലാം സ്വയം കൈകാര്യം ചെയ്യാന്‍ ശീലിപ്പിക്കുക.
സര്‍ഗ്ഗാത്മകത, പ്രശ്നപരിഹാര വൈദഗ്ധ്യം, പ്രായോഗിക പഠനം എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന്, കരകൗശലവസ്തുക്കള്‍ അല്ലെങ്കില്‍ ഗൃഹാലങ്കാര പോലുള്ള പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.
സജീവമായ ശ്രവണം, ക്രിയാത്മകമായ ചിന്ത, തര്‍ക്ക പരിഹാരം, വ്യക്തിപരവും ആരോഗ്യകരവുമായ ബന്ധങ്ങളുടെ വികസനം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഫലപ്രദമായി ആശയവിനിമയം നടത്താനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക.