മറ്റൊരാള്‍ക്ക് മുന്നില്‍ ഒട്ടും മതിപ്പുണ്ടാക്കാത്ത 5 ശരീര ഭാഷകള്‍ ഇതാ, ഈ രീതിയില്‍ നില്‍ക്കരുത്

Personality Development
Personality Development

വ്യക്തിത്വ വികസനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒട്ടേറെ കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്നാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത്. വാക്കുകളും പെരുമാറ്റവും പോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരഭാഷയും. മറ്റുള്ളവര്‍ക്ക് മുന്നില്‍ മതിപ്പുളവാക്കാത്ത ശരീരഭാഷ വ്യക്തികള്‍ ഉപേക്ഷിക്കണം. നമ്മുടെ ആത്മവിശ്വാസം, മാനസികാവസ്ഥ, നാം അറിയിക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം എന്നിവ അറിയിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് ശരീര ഭാഷകള്‍.

tRootC1469263">

മനുഷ്യ ആശയവിനിമയത്തിന്റെ പകുതിയിലധികവും വാക്കാലുള്ളതല്ല. ശരീരഭാഷ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍, ശരീരഭാഷയും ആംഗ്യങ്ങളും എങ്ങനെ ഒരാളുടെ വ്യക്തിത്വം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നുവെന്ന് മനസ്സിലാക്കണം. മികച്ച ഒരു വ്യക്തിത്വം കൈവരിക്കണമെങ്കില്‍, ശരീരഭാഷയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ശരിയായ സംസാരരീതി, ആംഗ്യങ്ങള്‍, ശരീരചലനം, മുഖഭാവം, നേത്ര സമ്പര്‍ക്കം എന്നിവ ആദ്യ മതിപ്പ് ഉണ്ടാക്കുന്നതിനുള്ള ശക്തമായ ആശയവിനിമയോപാധികളാണ്. തെറ്റായ ശരീരഭാഷ നാം തിരുത്തേണ്ടതുണ്ട്.

പിറകില്‍ കൈകള്‍ കെട്ടി നില്‍ക്കുക

ആരോടെങ്കിലും സംസാരിക്കുമ്പോള്‍ കൈകള്‍ പുറകിലേക്ക് ക്രോസ് ചെയ്യുകയാണെങ്കില്‍, അവരില്‍ മോശമായ മതിപ്പ് ഉണ്ടാക്കിയേക്കാം. തികച്ചും ധാര്‍ഷ്ട്യവും അധികാരവും ഉള്ളയാളാണെന്ന് തോന്നിക്കുന്ന ശരീരഭാഷയാണിത്. മനഃശാസ്ത്രജ്ഞര്‍ പറയുന്നത്, സംസാരിക്കുമ്പോള്‍ കൈകള്‍ പിന്നിലേക്ക് കെട്ടി നില്‍ക്കുന്നത് തെറ്റായ മതിപ്പുണ്ടാക്കുമെന്നാണ്. ഒരു കൈ മറ്റൊരു കൈയില്‍ മുറുകെ പിടിക്കുകയും തോളില്‍ ചരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍, അത് നിരാശയുടെയും ദേഷ്യത്തിന്റെയും അസ്വസ്ഥതയുടെയും ആത്മവിശ്വാസക്കുറവിന്റെയും അടയാളമാണ്.

വിരലുകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കുക

ആരോടെങ്കിലും സംസാരിക്കുമ്പോള്‍ മുഖത്ത് വിരുകള്‍കൊണ്ട് സ്പര്‍ശിച്ച് നില്‍ക്കുകയാണെങ്കില്‍ അവരില്‍ മോശമായ മതിപ്പ് ഉണ്ടാക്കിയേക്കാം. ഒരു സംഭാഷണത്തിന്റെയോ അഭിമുഖത്തിന്റെയോ മധ്യത്തില്‍ മുഖത്ത് സ്പര്‍ശിക്കുന്നത് അസ്വസ്ഥതയുടെ ആംഗ്യമാണ്. അസ്വസ്ഥത, ഉത്കണ്ഠ, നിയന്ത്രണമില്ലായ്മ, ആത്മവിശ്വാസക്കുറവ് എന്നിവയുടെ ലക്ഷണങ്ങളാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ഒഴിവാക്കാനുള്ള ആംഗ്യമാണിത്. മറ്റൊരാളുടെ മുഖത്ത് സ്പര്‍ശിക്കുന്നത് അടുപ്പത്തിന്റെയും സ്‌നേഹത്തിന്റെയും ആംഗ്യമാണെങ്കിലും സ്വന്തം മുഖത്ത് സ്പര്‍ശിക്കുന്നത് യഥാര്‍ത്ഥ വികാരങ്ങളെ മറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടയാണ്.

കൈവിരലുകള്‍ കോര്‍ത്തിരിക്കുക

മറ്റൊരാളോട് സംസാരിക്കുമ്പോള്‍ കൈകളോ വിരലുകളോ മുറുകെ പിടിക്കുകയാണെങ്കില്‍, അവരില്‍ മോശമായ മതിപ്പ് ഉണ്ടാക്കിയേക്കാം. കൈകൂപ്പിയോ വിരലുകള്‍ ഇഴചേര്‍ന്നതോ ആയ ശരീരഭാഷ ശക്തവും ആധികാരികവുമാണെന്ന് പലരും വിചാരിച്ചേക്കാം. എന്നാല്‍ അതിന് തികച്ചും വിപരീതമായാണ് മറ്റൊരാള്‍ ചിന്തിക്കുക. സംഭാഷണത്തിനിടയില്‍ കൈവിരലുകള്‍ ഇഴചേര്‍ത്തിരിക്കുന്നത് ഉത്കണ്ഠയും പരിഭ്രാന്തിയും മടിയും ആശങ്കയും ആത്മവിശ്വാസക്കുറവുമുള്ള ആളാണെന്ന പ്രതീതി നല്‍കുന്നു. നിരാശ, സമ്മര്‍ദ്ദം, പിരിമുറുക്കം എന്നിവയുടെ ലക്ഷണം കൂടിയാണിത്.

മറ്റൊരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുക

നല്ല ഇംപ്രഷന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കേണ്ട കാര്യമാണ് മറ്റൊരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുക എന്നത്. ആരുടെയെങ്കിലും നേരെ വിരല്‍ ചൂണ്ടുകയാണെങ്കില്‍, അവരില്‍ മോശമായ മതിപ്പ് ഉണ്ടാക്കിയേക്കാം. ഈ ആംഗ്യത്തെ പരുഷമായും ആക്രമണാത്മകമായും കാണപ്പെടുന്നു. വിദ്യാസമ്പന്നരായ സമൂഹങ്ങളില്‍, മറ്റൊരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് മര്യാദയുടെ അഭാവമായി കണക്കാക്കപ്പെടുന്നു.

നില്‍ക്കുമ്പോള്‍ കാലുകള്‍ ക്രോസായി വെക്കുക

കാലുകള്‍ ക്രോസ് ചെയ്ത് നില്‍ക്കുന്നത് മറ്റൊരാളില്‍ മോശം മതിപ്പുളവാക്കുന്ന കാര്യമാണ്. പറയാനുള്ള കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലാത്തവരാണെന്ന് തോന്നാം. സംസാരിക്കുമ്പോഴോ സ്വയം അവതരിപ്പിക്കുമ്പോഴോ ഈ രീതിയില്‍ നില്‍ക്കുന്നത് ഭയമോ ഉത്കണ്ഠയോ ഉള്ളതായും മറ്റൊരാള്‍ വിലയിരുത്തും.

 

Tags