ക്ഷേത്രകലാ പാരമ്പര്യത്തിനും കലാകാരന്മാരുടെ സമഗ്ര സംഭാവനകൾക്കും ആദരമർപ്പിച്ച് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാജരാജേശ്വര കലാരത്ന പുരസ്കാര സമർപ്പണം നടന്നു

The Rajarajeshwara Kalaratna Award was presented at the Rajarajeshwara Temple in Thaliparamba to pay tribute to the temple art tradition and the comprehensive contributions of the artists.

തളിപ്പറമ്പ്: ക്ഷേത്രകലാ പാരമ്പര്യത്തിനും കലാകാരന്മാരുടെ സമഗ്ര സംഭാവനകൾക്കും ആദരമർപ്പിച്ച് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാജരാജേശ്വര കലാരത്ന പുരസ്കാര സമർപ്പണം നടന്നു.പട്ടും വളയും വീരശൃംഖലയും ഉൾപ്പെടുന്ന ഈ പരമോന്നത ബഹുമതി, പൗരാണിക കാലം മുതൽ ക്ഷേത്രത്തിലെ കൊട്ടുംപുറത്ത് വെച്ച് സമർപ്പിച്ചുവരുന്ന ആദരവിന്റെ പ്രതീകമാണ്.

The Rajarajeshwara Kalaratna Award was presented at the Rajarajeshwara Temple in Thaliparamba to pay tribute to the temple art tradition and the comprehensive contributions of the artists.

2026-ലെ രാജരാജേശ്വര കലാരത്ന പുരസ്കാരത്തിന് മദ്ദളത്തിൽ കോട്ടക്കൽ രവി, കഥകളി വേഷത്തിൽ കലാനിലയം ഗോപി ആശാൻ, ചെണ്ടയിൽ കലാനിലയം ഉദയൻ നമ്പൂതിരി, ക്ഷേത്രശിൽപത്തിൽ വി. പി. രാധാകൃഷ്ണൻ എന്നിവർ അർഹരായി.ടി.ടി.കെ. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. പി. വിനയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി. പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. വാസു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കലാരത്ന പുരസ്കാരത്തിന് അർഹരായ പ്രതിഭകൾക്ക് മലബാർ ദേവസ്വത്തിന്റെ പേരിലും ടി.ടി.കെ. ദേവസ്വത്തിന്റെ പേരിലും ആദരം അർപ്പിക്കുന്നുവെന്ന് കെ. വാസു മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പത്മശ്രീ പെരുവനം കുട്ടൻ മാരാർ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ടി. ചന്ദ്രശേഖരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

The Rajarajeshwara Kalaratna Award was presented at the Rajarajeshwara Temple in Thaliparamba to pay tribute to the temple art tradition and the comprehensive contributions of the artists.

രാജരാജേശ്വര വാർഡ് കൗൺസിലർ ലതിക പി., ട്രസ്റ്റി ബോർഡ് അംഗം ടി. ടി. മാധവൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ചെറുതാഴം ചന്ദ്രൻ മാരാർ എന്നിവർ ആശംസകൾ നേർന്നു. ടി.ടി.കെ. ദേവസ്വം ട്രസ്റ്റി വി. എം. സുബ്രഹ്മണ്യൻ നമ്പൂതിരി നന്ദി രേഖപ്പെടുത്തി.പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിലായി വിവിധ കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറി.

The Rajarajeshwara Kalaratna Award was presented at the Rajarajeshwara Temple in Thaliparamba to pay tribute to the temple art tradition and the comprehensive contributions of the artists.

ശനിയാഴ്ച വൈകുന്നേരം കേളി, തായമ്പക എന്നിവയ്ക്കൊപ്പം ഈ വർഷത്തെ രാജരാജേശ്വര കലാരത്ന പുരസ്കാര ജേതാവായ കലാനിലയം ഗോപി ആശാന്റെ നേതൃത്വത്തിൽ രാജരാജേശ്വര ക്ഷേത്രത്തിൽ കഥകളിയും അരങ്ങേറി. ക്ഷേത്രകലകളുടെ പാരമ്പര്യവും കലാമികവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. ഞായറാഴ്ച രാവിലെ ഏഴര മണിക്ക് കലാനിലയം ഉദയൻ നമ്പൂതിരിയുടെയും അമ്പതോളം ശിഷ്യന്മാരുടെയും നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറി. 

തുടർന്ന് രാവിലെ പതിനൊന്ന് മണിക്ക് രാജരാജേശ്വര ക്ഷേത്രത്തിലെ കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും സമർപ്പണവും നടന്നു. അനന്തരം ക്ഷേത്രസന്നിധിയിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ക്ഷേത്രകലകളുടെ മഹത്തായ പാരമ്പര്യം പുതുതലമുറയിലേക്ക് പകരുന്നതിനും കലാകാരന്മാരെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജരാജേശ്വര കലാരത്ന പുരസ്കാര സമർപ്പണം ശ്രദ്ധേയമായി.

Tags