തൊട്ടുമുന്നില്‍ ട്രെയിന്‍, പാളത്തില്‍ ആത്മഹത്യയ്ക്കിറങ്ങിയയാളെ സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെടുത്തി കേരളാ പോലീസ്
കോഴിക്കോട്: റെയില്‍ പാളത്തില്‍ ആത്മഹത്യ ചെയ്യാനിറങ്ങിയയാളെ പോലീസ് പിറകെയോടി രക്ഷപ്പെടുത്തി. പതിനെട്ടുകാരനെ കാണാതായെന്ന പരാതിക്ക് പിന്നാലെ പോലീസ് ദ്രുതഗതിയില്‍ നടത്തിയ അന്വേഷണമാണ് ഒരു ജീവന്‍ രക്ഷിക്കാനിടയായത്. മാഹി റെയില്‍വേ സ്റ്റേഷനടുത്തുവെച്ച് പാളത്തിലൂടെയോടുകയായിരുന്നയാളെ ട്രെയിന് തൊട്ടുമുന്‍പില്‍ വെച്ച് പുറത്തെത്തിക്കുകയായിരുന്നു.
tRootC1469263">സംഭവത്തെക്കുറിച്ച് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സതീശന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍കോള്‍ ചോമ്പാല പോലീസ് സ്റ്റേഷനിലേയ്ക്ക് വന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. ഒരു 18 കാരനെ കാണാതായതായും അവന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മാഹി ഭാഗത്താണ് കാണിക്കുന്നത് എന്നുമുള്ള വിവരമാണ് കിട്ടിയത്.
അഴിയൂര്‍ ഭാഗത്ത് ദേശീയപാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ചോമ്പാല സ്റ്റേഷന്‍ എസ് ഐ പ്രശോഭിന് ഈ വിവരം കൈമാറി. സിവില്‍ പോലീസ് ഓഫീസര്‍മാരായ ചിത്രദാസിനെയും സജിത്തിനെയും കൂട്ടി മാഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പോലീസ്, റെയില്‍വേ സ്റ്റേഷനില്‍ ഉള്ളവരെ ഫോട്ടോ കാണിച്ച ശേഷം അന്വേഷണം തുടങ്ങി.
ആ സമയത്ത് വടക്കുഭാഗത്തുനിന്ന് ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ട്രെയിന്‍ വരുന്നതുകണ്ടപ്പോള്‍ ഒരാള്‍ റെയില്‍പാളത്തിലേയ്ക്ക് ഇറങ്ങി ഓടുന്നതുകണ്ട പോലീസുകാര്‍ സംശയം തോന്നി പിന്നാലെ ഓടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ അതിഥി തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തട്ടി മാറ്റി അയാള്‍ വീണ്ടും മുന്നോട്ടു ഓടിപ്പോയി. ട്രെയിന്‍ വേഗം കുറഞ്ഞുവന്നത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായകരമായി. പിന്നാലെ എത്തിയ പോലീസ് റെയില്‍വേ പാളത്തില്‍ നിന്ന് വളരെ വേഗത്തില്‍ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. കൊയിലാണ്ടി പോലീസിനൊപ്പം എത്തിയ ബന്ധുക്കള്‍ക്ക് ഇയാളെ സുരക്ഷിതമായി കൈമാറി.
.jpg)


