ഭര്‍ത്താവിനെ ചതിച്ചു പണം കൈക്കലാക്കി ഉപേക്ഷിച്ചു, നേവി ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് മരണാനുകൂല്യങ്ങള്‍ നല്‍കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി, തട്ടിയെടുത്തത് ലക്ഷങ്ങള്‍

The High Court has stayed the payment of death benefits to the wife of a Navy officer
The High Court has stayed the payment of death benefits to the wife of a Navy officer

കേസ് അനന്തമായി നീളുന്നത് യുവാവിനെ അലട്ടിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് കേസ് എത്രയും പെട്ടന്ന് തീര്‍ക്കാനുള്ള്‌ള ഓര്‍ഡര്‍ പ്രവീണ്‍ ഇതിനിടെ നേടുകയുണ്ടായി.

കൊച്ചി: നേവി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭാര്യ മരണാനന്തര ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌റ്റേ ഉത്തരവുമായി ഹൈക്കോടതി. ഭര്‍ത്താവിന്റെ യാതൊരു വിധ മരണാനുകൂല്യങ്ങളും ഭര്‍ത്താവുമായി കേസ് നടത്തിയിരുന്ന ഭാര്യക്ക് നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

tRootC1469263">

ഭാര്യയുടെയും ഭാര്യാമാതാവിന്റേയും നിരന്തര പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവീണ്‍ എന്ന നേവി ഉദ്യോഗസ്ഥന്റെ അമ്മ കോമളവല്ലി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. 

നേരത്തെ പ്രവീണിന്റെ 50 ലക്ഷത്തോളം രൂപ ഭാര്യയും ഭാര്യാമാതാവും തട്ടിയെടുത്തതായി പറയുന്നു. തിരുവനന്തപുരത്ത് ഉള്ള എതിര്‍ക്ഷികളുടെ വസ്തുവിന്മേലുള്ള ലോണ്‍ തീര്‍ത്തു നല്‍കിയാല്‍ വീട് പേരിലാക്കി തരമെന്നും മറ്റ് പല വാഗ്ദാനങ്ങളും നല്‍കിയാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ഇതിനുശേഷം വീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയാണ് എതിര്‍കക്ഷികള്‍ ചെയ്തത്.

പ്രവീണിന്റെ സമ്പാദ്യമെല്ലാം നഷ്ടമായതോടെ ഒരുമിച്ച് താമസിക്കാന്‍ വിസമ്മതിച്ച യുവതി, യുവാവ് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഗാര്‍ഹിക പീഡന പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, കുടുംബ കോടതിയില്‍ യുവാവ് ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദശ്രമം വിലപ്പോയില്ല. യുവാവ് കേസ് ആയി മുന്നോട്ട് പോയപ്പോള്‍ കേസ് പരമാവധി കോടതിയില്‍ വൈകിപ്പിക്കുകയും ഭാര്യയായ യുവതി വിദേശത്തേക്ക് കടക്കുകയും ചെയ്തു. 

കേസ് അനന്തമായി നീളുന്നത് യുവാവിനെ അലട്ടിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് കേസ് എത്രയും പെട്ടന്ന് തീര്‍ക്കാനുള്ള്‌ള ഓര്‍ഡര്‍ പ്രവീണ്‍ ഇതിനിടെ നേടുകയുണ്ടായി. എന്നിരുന്നാലും 50 ലക്ഷത്തോളം തന്നെ കബളിപ്പിച്ചതോര്‍ത്തും തനിക്കെതിരെ ഉള്ള വ്യാജ കേസ് എന്താകുമെന്നും ഉള്ള ആശങ്കയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.

പ്രവീണിന്റെ പിതാവ് നേരത്തെ മരിച്ചതാണ്. യുവാവിന്റെ മരണ ശേഷം യുവതി വീണ്ടും മരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ നേവി ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് അമ്മ നിയമ പോരാട്ടം നടത്തിയത്. യുവാവിന്റെ അമ്മയുടെ എല്ലാ സമ്പാദ്യവും യുവതിയും കുടുംബവും കൈക്കലാക്കിയിരുന്നു. വീണ്ടും മരണാനുമുല്യങ്ങള്‍ കൂടി തട്ടിയെടുക്കാനുള്ള യുവതിയുടെ ശ്രമങ്ങള്‍ക്കാണ് ഹൈക്കോടതിയുടെ സമയോചിത ഇടപെടല്‍ മൂലം തടയിടാനായത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനു ആണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.