നിങ്ങളൊക്കെ മനുഷ്യരാണോ പോലീസേ, ആമയുടെ പേരില്‍ പിടികൂടിയ മലവേടന്റെ കടുംബത്തിന്റെ ദുരിതം കണ്ണു നിറയ്ക്കും

malavedan
malavedan

തൃശൂര്‍: ആമയെ കൈവശം വെച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ മലവേടന്റെ കുടുംബത്തിന്റെ ദുരവസ്ഥ ആരുടേയും കണ്ണു നിറയ്ക്കുന്നത്. മലവേട സമുദായക്കാരനായ സുരേഷിനെ ജൂണ്‍ 13ന് പോലീസ് അറസ്റ്റ് ചെയ്തതു മുതല്‍ അന്നത്തത്തെ അന്നത്തിനുപോലും കഷ്ടപ്പെടുകയാണ് ഭാര്യ റോജയും നാലു മക്കളും അടങ്ങിയ കുടുംബം.

tRootC1469263">

കൊടുങ്ങല്ലൂരിനടുത്ത പൊക്ലായി കവലയില്‍ കുറ്റിക്കാടിനടുത്ത് കീറിയ ടാര്‍പായ വിരിച്ച കൂരയിലായിരുന്നു ഇവരുടെ താമസം. തെങ്ങുകയറ്റത്തൊഴിലാളിയായ സുരേഷായിരുന്നു കുടുംബം പോറ്റിയിരുന്നത്. സുരേഷ് അറസ്റ്റിലായതോടെ ഇളയമകളെയുമെടുത്ത് ലോട്ടറിവില്‍പ്പന നടത്തിയാണ് റോജ കുട്ടികളുടെ വയറു നിറയ്ക്കുന്നത്.

ഒരു ദിവസം ഈ വീട്ടിലേക്കെത്തിയ രണ്ടുപേര്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുരേഷിനോട് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സബ് ജയിലിലുമായി.

നാലുവര്‍ഷംമുമ്പ് സുരേഷിന്റെ സഞ്ചിയില്‍നിന്ന് ജീവനുള്ള രണ്ട് ആമകളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് കേസെടുത്തിരുന്നു. ഏറെ നാള്‍ ജയിലില്‍ കിടന്നശേഷം മാസത്തില്‍ ഒരുതവണ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം എന്ന വ്യവസ്ഥയില്‍ പുറത്തിറങ്ങി. ജൂണില്‍ ഒപ്പിടല്‍ തെറ്റി. അതിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ്. ജാമ്യത്തിലിറക്കാന്‍ കരമടച്ച രസീത് വേണം, രണ്ട് ജാമ്യക്കാരും. നാടോടികളായ ഇവര്‍ക്ക് സ്ഥലവുമില്ല വീടുമില്ല. ജാമ്യം നില്‍ക്കാന്‍ ആളുമില്ല.

വീട് പട്ടിണിയായപ്പോഴാണ് റോജ ലോട്ടറിവില്‍പ്പനയിലേക്ക് ഇറങ്ങിയത്. ഇളയ ആണ്‍കുട്ടിയെ നോക്കാന്‍ ആളില്ലാത്തതിനാല്‍ എട്ടില്‍ പഠിച്ചിരുന്ന കുട്ടി പഠനം നിര്‍ത്തി. മൂത്തമകളെ നോക്കാന്‍ വഴിയില്ലാതെ വന്നപ്പോള്‍ മറ്റൊരു വീട്ടിലാക്കി. കൊടുങ്ങല്ലൂര്‍ ക്ഷേത്രപരിസരത്താണ് റോജ ലോട്ടറി വില്‍ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഫിലിപ് ജേക്കബ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്,

അടുത്ത ഏതോ വീട്ടില്‍,മോഷണം നടന്നുവെന്നതിന്റെ പേരില്‍ വെള്ളിക്കുളങ്ങര പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ് നായാടികളായ കുറെപ്പേരെ
അവരല്ല മോഷ്ടിച്ചത് എന്നതിനാല്‍ മോഷണമുതല്‍ കയ്യിലുണ്ടായില്ല. ഒരാളുടെ കൈവശം മൂന്ന് ആമയുണ്ടായിരുന്നു' ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിതാന്ത ജാഗ്രതയുള്ള പോലീസ് കേസ് ഫോറസ്റ്റിന് കൈമാറി.ആന പോയ കേസല്ല' ആമ പോയ കേസാണ്, വെറുതെ വിടാന്‍ പറ്റോ' കാട്ടിലെ ആനയുടെ എണ്ണം കുറഞ്ഞിട്ടുണ്ട് അവരുടെ കണക്കില്‍'' ഇനിപ്പോ ആമ യുടെ എണ്ണം കുറഞ്ഞാലോ എന്ന ആശങ്കയിലാവും പറ്റാവുന്ന വകുപ്പെല്ലാം ചേര്‍ത്ത് കേസാക്കി ആനയല്ലല്ലോ, ആമയല്ലേ, അയാള് റിമാന്‍ഡിലായി.
സ്വന്തമായി ഭൂമിയോ കരം കെട്ടിയ രസീതോ ഒന്നുമില്ല, പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയും എതൊക്കെയോ സംഘടനകളും ചേര്‍ന്ന് ജാമ്യത്തിലിറക്കി
പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പിട്ടില്ല എന്ന കാരണത്താല്‍ വീണ്ടും പിടിച്ച് അകത്തിട്ടു '
നാല് മക്കളാണ്
അയാള്‍ അമ്പത്തിരണ്ട് ദിവസമായി ജയിലിലാണ്.
മുപ്പത് കളിലെത്തിയ ആ അമ്മ ഒരു മകനെ മൂത്തവനൊപ്പം വീട്ടിലിരുത്തി.
ഒരു വനെ ഒക്കത്തേറ്റി കൊടുങ്ങല്ലൂരെത്തിലോട്ടറി വിറ്റ് ജീവിക്കുന്നു '60 ടിക്കറ്റ് അത് മുഴുവന്‍ വിറ്റാല്‍ 340 രൂപ കിട്ടും അതിലാണ് ആ അമ്മയും നാല് മക്കളും ജീവിക്കുന്നത്.
ഇത്ര കൃത്യതയോടെയും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ജോലി ചെയ്ത ആ പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഈ സ്വാതന്ത്യദിനത്തില്‍ തന്നെ വിളിച്ചു വരുത്തി ആദരിക്കണം'
വൈകിക്കരുത്
എന്തൊരു ജാഗ്രതയാണ്, കരുതലാണ്.
ഇതിനു കിട്ടിയ പുരസ്‌കാരങ്ങള്‍ അവരുടെ യൂണിഫോമില്‍ തിളക്കമായി മാറട്ടെ
ആന പോയ കേസല്ല
മൂന്ന് ആമ പിടിച്ച കേസാണ്
ആ മോട്ടോര്‍ ഷെഡില്ലേ അവിടാണവരുടെ ഉറക്കം അതും നാല് പേര്
വാര്‍ക്ക വീടാണ്.
അപ്പുറത്തുകാണുന്ന ചതുരം മഴവെള്ളം കെട്ടുമ്പോ കുട്ടികളുടെ സ്വിമ്മിങ്ങ് പൂളാണ് വെറുതെ വിടരുത്
ശിക്ഷിക്കണം സാര്‍
ഇത്തരം ആഡംബര ജീവിതം നയിക്കുന്ന ഇവരെയൊക്കെയല്ലേ ശിക്ഷിക്കേണ്ടതും
ആനപോയ കേസല്ല
ഇത് മൂന്ന് ആമ പോയ കേസാണ്
പരമാവധി ശിക്ഷ ഉറപ്പ് വരുത്തണം
നീതിപീഠം ജയിക്കട്ടെ

 

Tags