ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് മധുരം പകരാൻ ഒരുങ്ങി കേക്ക് വിപണി

The cake market is all set to add sweetness to the Christmas and New Year celebrations
The cake market is all set to add sweetness to the Christmas and New Year celebrations

ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മധുരം പകരാൻ കേക്ക് വിപണി ഒരുങ്ങിക്കഴിഞ്ഞു. കാഴ്ചയിലും രുചിയിലും വൈവിധ്യങ്ങളുമായാണ് ഇത്തവണയും കേക്ക് വിപണി ഒരുങ്ങിയിരിക്കുന്നത്.

ക്രിസ്‌മസിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കേ കേക്ക്‌ വിപണി ചൂടുപിടിച്ചുകഴിഞ്ഞു. റോയൽ ഐസിങ് കേക്ക്, ബട്ടറൈസിങ് കേക്ക്, ഫ്രഷ് ക്രീം കേക്ക്‌,പ്ലം തുടങ്ങി എല്ലാം ബേക്കറികളിൽ സുലഭം..എന്നാൽ ഫ്രഷ് ക്രീം കേക്കിനാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്.. ചോക്കോ വേഫർ ട്വിസ്റ്റ്, ചോക്ലേറ്റ് ഫാന്റസി, ഹണി കോംബ്, നട്ടി ബബ്ലി,ഫെറേരോ എലൈറ്റ് തുടങ്ങി ഫ്രഷ് ക്രീം കേക്കുകളിൽ വൈവിധ്യങ്ങൾ ഏറെയാണ്..

പ്ലം കേക്കിനും ആവശ്യക്കാർ കുറവല്ല.. 450 ഗ്രാം മുതൽ പ്ലം കേക്കുകൾ  ലഭ്യമാണ്‌ . 250 രൂപ മുതലാണ്‌ വില. റിച്ച് പ്ലം കേക്കിന് വില അൽപ്പം കൂടും. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കുപുറമെ ബേക്കറികളുടെ തനത്‌ വിഭവങ്ങളുമുണ്ട്‌. കൂടാതെ ഷുഗർ ഫ്രീ കേക്കുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

Tags