ആരോപണങ്ങൾ ആവിയായിപ്പോയി, വിസി നിയമനം ഗവർണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച ചെയ്തത് അന്തർധാരയുടെ ഭാഗം : കെ സി വേണുഗോപാൽ
സിസാ തോമസിനെ സാങ്കേതിക സർവകലാശാലയിലും സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയിലും വിസിമാരായി നിയമിക്കാനുള്ള തീരുമാനമെടുത്തതിൽ ഗവർണറും സർക്കാരും വിട്ടുവീഴ്ച ചെയ്തത് അന്തർധാരയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി. ഗവർണ്ണറും മുഖ്യമന്ത്രിയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആക്ഷേപം ഉന്നയിച്ച വ്യക്തികളെ വീണ്ടും വിസിയാക്കാൻ കൂട്ടുനിന്നത് സുപ്രീംകോടതി തീരുമാനം വരുന്നതിന് മുൻപെ ഒതുക്കിത്തീർക്കാൻ മുകളിൽ നിന്ന് നിർദ്ദേശം വന്നത് കൊണ്ടാകാമെന്നും വേണുഗോപാൽ പറഞ്ഞു.
tRootC1469263">
മുഖ്യമന്ത്രിയും ഗവർണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. സിസാ തോമസിനെ വിസിയായി ആദ്യം നിയമിച്ചപ്പോൾ കുട്ടികളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കി സർക്കാർ സ്‌പോൺസേർഡ് സമരങ്ങളാണ് സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയത്. സജി ഗോപിനാഥിനെ വിസിയായി അംഗീകരിക്കാൻ കഴിയില്ലെന്ന പരസ്യനിലപാട് എടുത്ത വ്യക്തിയാണ് ഗവർണ്ണർ. ഇപ്പോൾ ഇവരുടെ എതിർപ്പ് അപ്രത്യക്ഷമായോ? വിസിമാർക്കെതിരെ മുഖ്യമന്ത്രിയും ഗവർണ്ണറും ഉന്നയിച്ച ആരോപണങ്ങൾ എന്തുകൊണ്ട് ആവിയായിപ്പോയിയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
.jpg)


