നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നികേഷ് കുമാര്‍? എംവി രാഘവന്റെ പഴയ തട്ടകത്തിലേക്ക്, പാര്‍ട്ടി കോട്ടയില്‍ ജയം ഉറപ്പെന്ന് നേതാക്കള്‍
ദശാബ്ദങ്ങളായി സിപിഎമ്മിന്റെ ആധിപത്യം നിലനില്‍ക്കുന്ന ഈ മണ്ഡലത്തില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന എംവി നികേഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ശക്തമാണ്.
കണ്ണൂര്‍: ഉറച്ച ഇടതുപക്ഷ കോട്ടയായ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആരു മത്സരിക്കുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ മണ്ഡലമെന്ന നിലയില്‍ ശ്രദ്ധേയമായ തളിപ്പറമ്പില്‍ ഇക്കുറി അദ്ദേഹം മത്സരിക്കില്ല. അതുകൊണ്ടുതന്നെ പുതുമുഖമായിരിക്കും ഇവിടെ മത്സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പാണ്.
tRootC1469263">ദശാബ്ദങ്ങളായി സിപിഎമ്മിന്റെ ആധിപത്യം നിലനില്‍ക്കുന്ന ഈ മണ്ഡലത്തില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന എംവി നികേഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ശക്തമാണ്.
1967 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും ഇടതുപക്ഷം ഇവിടെ തൂത്തുവാരിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അബ്ദുള്‍ റഷീദിനെ 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എംവി ഗോവിന്ദന്‍ ജയിച്ചുകയറിയത്.
സിപിഎം നേതാവായിരിക്കെ എംവി രാഘവന്‍ തളിപ്പറമ്പില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 1986ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) രൂപീകരിച്ച അദ്ദേഹം പിന്നീട് യുഡിഎഫിലേക്ക് ചേക്കേറി. എംവി രാഘവന്റെ മകനാണ് നികേഷ് കുമാര്‍. പിതാവിന്റെ പഴയ 'തട്ടകത്തിലേക്ക്' മകന്റെ മടങ്ങിവരവ് എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.
നികേഷ് കുമാര്‍ 2016ല്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2024ല്‍ മാധ്യമരംഗം വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. സിപിഎമ്മില്‍ ചേര്‍ന്ന അദ്ദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ അംഗമായി. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, 2026 തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ അല്ലെങ്കില്‍ തളിപ്പറമ്പില്‍ നികേഷിനെ നിര്‍ത്താനുള്ള ആലോചന സിപിഎമ്മിനുണ്ട്. തളിപ്പറമ്പ് ഇടതുപക്ഷ കോട്ടയായതിനാല്‍ പാര്‍ട്ടി നേതാക്കള്‍ ജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
നിലവിലെ എംഎല്‍എ എംവി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവി കാരണമാണ് വീണ്ടും മത്സരിക്കാതിരിക്കാത്തത്. നികേഷിന്റെ പ്രശസ്തിയും കണ്ണൂരിലെ സ്വാധീനവും തളിപ്പറമ്പില്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
.jpg)


