വീണ്ടും തല പൊക്കി തലശേരിയിലെ പെൺഗുണ്ട റസീന : വനിതാ പൊലിസിനെ തള്ളിയിട്ടതിന് കേസെടുത്തു

Thalassery female goon Rasina rears her head again: Case registered for pushing female police officer
Thalassery female goon Rasina rears her head again: Case registered for pushing female police officer

തലശേരി : പൊലിസിന് തീരാതലവേദനയായി തലശേരിയിലെ പെൺഗുണ്ട റസീനയെന്ന യുവതി വീണ്ടും രംഗത്തിറങ്ങി.
വടക്കുമ്പാട്ടെ തറവാട്ടു വീട്ടിൽ കയറിസഹോദരിയുടെ മകളെ അടിക്കുകയും തടയുവാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനി  റസീനയെ വീണ്ടും അറസ്റ്റ് ചെയ്തു.

tRootC1469263">

നിരവധി അക്രമ, പൊതു ശല്യ ക്രിമിനൽ കേസുകളിൽ പ്രതിയായ  തലശേരിയിലെ പെൺഗുണ്ടയെന്ന് അറിയപ്പെടുന്നവടക്കുമ്പാട് സ്വദേശിനി റസീന  ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് ധർമ്മടംപൊലീസ് സ്ഥലത്ത് എത്തുന്നത്. പ്രതി സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാൻ ശ്രമിച്ച വനിതാ പൊലീസുകാരിയെ ഇവർതള്ളി താഴെ ഇടുകയും ചെയ്തു.വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. 

പണം നൽകാതെ തുടർന്നാണ് റസീന ഇത്തരത്തിൽ അക്രമം നടത്തിയത്. വീടിന്റെ ജനൽ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തു. സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാൻ ശ്രമിച്ച വനിതാ  പോലീസിനെ തള്ളി ഇടുകയും ചെയ്തു. പ്രതിയെ ധർമ്മടം പോലീസ്  അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മദ്യപിച്ച് റോഡിൽ വാഹന തടസമുണ്ടാക്കുകയും യാത്രക്കാരെ മർദ്ദിക്കുകയും ചെയ്യുന്നത് സ്ഥിരം പതിവാക്കിയറസീന നിരവധി കേസുകൾ പ്രതി കൂടിയാണ്. തലശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ മർദ്ദിച്ച കേസിലും ആശുപത്രി ഒ പി അടിച്ചു തകർത്ത കേസിലും ഇവർ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
 

Tags