മനോരമയ്ക്കും മാതൃഭൂമിക്കും 10 കോടിയോളം രൂപയുടെ പരസ്യവുമായി തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍, കേരളത്തിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായുള്ള പിആര്‍ ഫണ്ടോ? എല്ലാം പാവങ്ങളുടെ പണം
വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പിന്തുണ നല്‍കാനായി തെലങ്കാനയില്‍ നിന്നും പണമെത്തുന്നതാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പത്രങ്ങളായ മലയാള മനോരമയ്ക്കും മാതൃഭൂമിക്കും ഒന്നാം പേജില്‍ തെലങ്കാന സര്‍ക്കാരിന്റെ ഫുള്‍ പേജ് കളര്‍ പരസ്യങ്ങള്‍. പലതവണയായി നല്‍കിയ പരസ്യത്തിലൂടെ 10 കോടിയോളം രൂപ രണ്ട് പത്രങ്ങള്‍ക്കുമായി ഇതിനകം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
tRootC1469263">തെലങ്കാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ കേരള ജനതയ്ക്ക് എന്ത് പ്രസക്തിയാണ് നല്‍കുന്നത് എന്നാണ് ചോദ്യം. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പിന്തുണ നല്‍കാനായി തെലങ്കാനയില്‍ നിന്നും പണമെത്തുന്നതാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
മലയാള മനോരമയുടെ ഒന്നാം പേജ് ഓള്‍ എഡിഷന്‍ ജാക്കറ്റ് പരസ്യത്തിന്റെ നിരക്ക്, അവരുടെ തന്നെ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം 1.96 കോടി രൂപയാണ്. അതുപോലെ, മാതൃഭൂമിയുടെ അതേ പരസ്യത്തിന് 1.38 കോടി രൂപയും. മൂന്ന് ദിവസങ്ങളായി തുടരുന്ന ഈ പരസ്യങ്ങള്‍ കണക്കിലെടുത്താല്‍, മനോരമയ്ക്ക് ലഭിച്ചിരിക്കാവുന്ന തുക 5.88 കോടി രൂപ. മാതൃഭൂമിക്കാകട്ടെ, 4.14 കോടി രൂപയും.
തെലങ്കാനയുടെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളും നേട്ടങ്ങളും വിവരിക്കുന്ന പരസ്യങ്ങള്‍ കേരളത്തിലെ വായനക്കാര്‍ക്ക് പ്രത്യേകിച്ച് ഉപകാരപ്രദമല്ല. തെലങ്കാനയിലെ പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണമാണ് ഇങ്ങനെ ധൂര്‍ത്തടിക്കുനന്നത്.
വന്‍തുക മുടക്കി കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജ് 'ഡെഡിക്കേറ്റ്' ചെയ്യുന്നത് രഹസ്യ രാഷ്ട്രീയ കരാറിന്റെ ഭാഗമാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം, ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ പണമില്ലെന്ന് പറയുമ്പോഴും, ഭരണമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പണം ഒഴുകുന്നു എന്നതിന്റെ തെളിവാണിതെന്നും അവര്‍ പറയുന്നുണ്ട്.
അടുത്തിടെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി, ഭരണമില്ലാത്തതിനാല്‍ പാര്‍ട്ടിക്ക് പണമില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പണം ഒഴുകുന്നത് കാണുമ്പോള്‍, ഈ പ്രസ്താവനയുടെ ആഴം മനസിലാകും.
കേരളത്തിലെ ഏറ്റവും വലിയ പത്രങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പില്‍ അനുകൂലമായി നിലകൊള്ളാന്‍ ഈ പരസ്യങ്ങള്‍ ഇടയാക്കിയേക്കും. പണം മുടക്കുന്നവര്‍ ലാഭം ആഗ്രഹിക്കുന്നത് സ്വാഭാവികം. കിട്ടുന്ന പണത്തോട് നീതി കാണിക്കേണ്ടതുമുണ്ട്. എന്നാല്‍, ഇത്തരം വന്‍തുകയുള്ള പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെടുമ്പോള്‍, അത് മാധ്യമങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു.
ഭരണമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ എങ്ങനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണിത്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ സുതാര്യമാക്കേണ്ട സമയത്ത് ഏകപക്ഷീയമായ നിലപാടുകള്‍ക്ക് ഇത് കാരണമാകും. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ പണത്തിന്റെ ഒഴുക്കില്‍ ധാര്‍മികത പണയംവെക്കുമെന്നാണ് സിപിഎം അനുകൂലികളുടെ വിമര്‍ശനം.
.jpg)


