വെറും നാലു വര്‍ഷം കൊണ്ട് ശമ്പളം 3.5 ലക്ഷം രൂപയില്‍ നിന്നും 65 ലക്ഷം രൂപയായി, രഹസ്യം വെളിപ്പെടുത്തി ടെക്കി, നിങ്ങള്‍ക്കും നേടാം ഉയര്‍ന്ന സാലറി

Techie

ശമ്പളം മതിയാകില്ലെന്ന് തോന്നിയതോടെ കര്‍ശനമായ പ്ലാന്‍ ഉണ്ടാക്കി. സ്‌കില്‍സ് വികസിപ്പിക്കുകയും ഡെവലപ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.  കമ്പനികള്‍ മാറി മാറി ജോലി ചെയ്തു.

ബെംഗളുരു: സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ അസാധാരണമായ ശമ്പള വര്‍ധനവ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 4 വര്‍ഷത്തിനുള്ളില്‍ 3.5 ലക്ഷം രൂപയില്‍ നിന്നും 65 ലക്ഷം രൂപ ആയാണ് ഉയര്‍ന്നത്.

2021-ല്‍ ഒരു ചെറിയ സ്വകാര്യ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കോഗ്‌നിസന്റില്‍ (Cognizant) ബള്‍ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ 3.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം പാക്കേജില്‍ ജോലി ആരംഭിച്ചു. അക്കാലത്ത് മാസം 26,000 മാത്രമാണ് ഹാന്‍ഡിലെത്തിയിരുന്നത്. കുടുംബത്തിന്റെ കടബാധ്യതകളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ഈ തുക പോലും പോരെന്ന് തോന്നി.

tRootC1469263">

ശമ്പളം മതിയാകില്ലെന്ന് തോന്നിയതോടെ കര്‍ശനമായ പ്ലാന്‍ ഉണ്ടാക്കി. സ്‌കില്‍സ് വികസിപ്പിക്കുകയും ഡെവലപ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.  കമ്പനികള്‍ മാറി മാറി ജോലി ചെയ്തു. 2022 ല്‍ IBMലേക്ക് 8 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലേക്ക് മാറി. 2023-ല്‍ 45% ശമ്പള വര്‍ദ്ധന ലഭിച്ചു. 2024-ല്‍ വീണ്ടും 28% വര്‍ധനവ്. 3 വര്‍ഷത്തെ അനുഭവത്തിനു ശേഷം മികച്ച ഇന്റര്‍വ്യൂ തയ്യാറെടുപ്പോടെ ServiceNow, PayPal, Cisco തുടങ്ങിയ കമ്പനികളില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചു. ഒടുവില്‍ ഒരു മുന്‍നിര പ്രൊഡക്ട് കമ്പനിയില്‍ നിന്ന് 65 ലക്ഷം രൂപ വാര്‍ഷിക പാക്കേജില്‍ ജോലി ലഭിച്ചു.

കുടുംബത്തിന്റെ കടങ്ങള്‍ തീര്‍ത്ത് മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. റെഡിറ്റിലെ പോസ്റ്റില്‍ 'കോര്‍പ്പറേറ്റ് സ്ലേവ് എന്ന് വിളിച്ചാലും കുഴപ്പമില്ല' എന്ന് പറഞ്ഞ യുവാവിന്റെ കഠിനാധ്വാനവും തന്ത്രപരമായ നീക്കങ്ങളും ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു.

ഇന്ത്യന്‍ ഐടി മേഖലയില്‍ ശമ്പള വളര്‍ച്ചയ്ക്ക് ജോബ് സ്വിച്ചിങും തുടര്‍ച്ചയായ സ്‌കില്‍ അപ്‌ഗ്രേഡും എത്ര പ്രധാനമാണെന്ന് ഈ കഥ വ്യക്തമാക്കുന്നു. നിങ്ങളുടെ കരിയറിലും ഇത്തരം വളര്‍ച്ച സാധ്യമാക്കാന്‍ കഠിനാധ്വാനവും ക്ഷമയും തന്ത്രവും വേണം.

Tags