അമേരിക്കയിലെ ഒരു കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ടെക്കി ഇന്ത്യയിലേക്ക് മടങ്ങി, ഇപ്പോള്‍ 37 ലക്ഷം രൂപ ശമ്പളം, കടുത്ത നിരാശയിലെന്ന് യുവാവ്, ഏവര്‍ക്കും പാഠം

Techie

അമേരിക്കയിലെ ജോലി സാഹചര്യം മടുപ്പുളവാക്കുന്നതാണെന്നാണ് ടെക്കിയുടെ നിലപാട്. യുഎസില്‍ 1,24,000 ഡോളര്‍ (ഏകദേശം 1 കോടി രൂപ) ശമ്പളമുള്ള ജോലി വീണ്ടും ലഭിച്ചെങ്കിലും ഇന്ത്യയില്‍ 37 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ജോലി ജോലി സ്വീകരിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: യുഎസിലെ ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്ത് മികച്ച ശമ്പളം വാങ്ങിയിരുന്ന ഒരു ടെക്കി ഒന്നര വര്‍ഷത്തിനുശേഷം ജോലി മതിയാക്കി ഇന്ത്യയിലെത്തിയപ്പോള്‍ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞു.

അമേരിക്കയിലെ ജോലി സാഹചര്യം മടുപ്പുളവാക്കുന്നതാണെന്നാണ് ടെക്കിയുടെ നിലപാട്. യുഎസില്‍ 1,24,000 ഡോളര്‍ (ഏകദേശം 1 കോടി രൂപ) ശമ്പളമുള്ള ജോലി വീണ്ടും ലഭിച്ചെങ്കിലും ഇന്ത്യയില്‍ 37 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ജോലി ജോലി സ്വീകരിക്കുകയായിരുന്നു.

tRootC1469263">

അമേരിക്കയിലെ ജോലി വേണ്ടെന്ന് വെച്ചതില്‍ ഇപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്, തീരുമാനം ശരിയായിരുന്നോ എന്ന്. 'എന്റെ ബാല്യകാല സ്വപ്നം യുഎസില്‍ സ്ഥിരതാമസമാക്കുക എന്നതായിരുന്നു. ഞാന്‍ യുഎസ് ലൈഫ്‌സ്‌റ്റൈല്‍ വളരെ ആഴത്തില്‍ മിസ് ചെയ്യുന്നു' എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

ഇത്തരം തീരുമാനങ്ങള്‍ ഇപ്പോള്‍ പല ഇന്ത്യന്‍ ടെക് പ്രൊഫഷണലുകളും നേരിടുന്ന വെല്ലുവിളിയാണ്. ഉയര്‍ന്ന ശമ്പളവും സൗകര്യങ്ങളും തമ്മിലുള്ള ബാലന്‍സ്. ആലോചനയില്ലാതെ ജോലി വലിച്ചെറിഞ്ഞ ടെക്കിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Tags